കോട്ട: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്-പിജി (നീറ്റ്) 2025 അടുത്ത വർഷം ജൂൺ 15 ന് നടക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം എല്ലാ മെഡിക്കൽ കോളജുകളിലെയും പ്രിൻസിപ്പൽമാർക്കും ഡീൻമാർക്കും അയച്ചതായും എൻഎംസി അറിയിച്ചു. 2025 ജൂലൈ 31ന് മുൻപ് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാനാകുമെന്നും നീറ്റ്-പിജി പരീക്ഷ 2025 ജൂൺ 15ന് നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് വിജ്ഞാപനത്തിലുള്ളത്.
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) രണ്ട് ഷിഫ്റ്റുകളിലായി നീറ്റ്-പിജി പരീക്ഷ നടത്തിയതിൽ 2.16 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 2025 ൽ ഈ വിദ്യാർഥികളുടെ എണ്ണം 2.2 ലക്ഷം കടക്കുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ദേവ് ശർമ്മ പറഞ്ഞു. നീറ്റ്-പിജിക്ക് 2024ൽ ഏകദേശം 73,000 സീറ്റുകളുണ്ടായിരുന്നു, 2023ലെ കണക്കുകളിൽ നിന്ന് ഏകദേശം 4,000 സീറ്റുകളാണ് വർധിച്ചത്. 2025-ലും ഏകദേശം 2,000 പിജി സീറ്റുകളുടെ വർധനവ് ഉണ്ടാകും. നീറ്റ്-പിജി പരീക്ഷക്ക് 75,000 സീറ്റുകളിലേക്ക് ഉദ്യോഗാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
National Medical Commission announces NEET-PG 2025: Internship completion deadline set for 31st July 2025. Tentative exam date: 15th June 2025. https://t.co/GamBG2b85U#NEETPG2025 #NMC #MedicalEducation pic.twitter.com/6cq7zZWB9Z
— National Medical Commission (@NMC_BHARAT) December 11, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് നീറ്റ്-പിജി 2024 സംസ്ഥാന മെറിറ്റ് ലിസ്‌റ്റ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തി കൗൺസിലിംഗും അസാധുവാക്കിയിരുന്നു. പുതിയ സംസ്ഥാന മെറിറ്റ് ലിസ്‌റ്റ് ഉടൻ തയാറാക്കാനും കോടതി എൻബിഇഎംഎസിനോട് നിർദേശിച്ചിരുന്നു. സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്‌പിറ്റലുമായി (എസ്‌ജിഎംഎച്ച്) ബന്ധപ്പെട്ട റസിഡൻ്റ് ഡോക്‌ടർ അഭിഷേക് ശുക്ല സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക തീരുമാനം.
മെറിറ്റ് ലിസ്‌റ്റ് തയാറാക്കുന്നതിൽ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ. എംഡി-എംഎസ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്‌റ്റ് തയ്യാറാക്കുമ്പോൾ നോർമലൈസേഷൻ പ്രക്രിയ രണ്ടുതവണ പ്രയോഗിച്ചതായും ജസ്‌റ്റിസ് സഞ്ജീവ് സച്ച്ദേവയുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.