ബിഹാര്‍: രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ബിഹാറിലെ ആർജെഡി നേതാക്കൾ തീരുമാനമെടുക്കാൻ ലാലു പ്രസാദ് യാദവിനെ അധികാരപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാദവ് ഭണമുന്നണിയില്‍ നിന്ന് മാറിയേക്കും.
പ്രസാദിൻ്റെ ഭാര്യ റാബ്രി ദേവിയുടെ വസതിയിൽ നടന്ന പാർട്ടി യോഗത്തിന് ശേഷം ആർജെഡി ദേശീയ വക്താവും രാജ്യസഭാ എം പിയുമായ മനോജ് ഝായാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന് മനോജ് ഝാ പറഞ്ഞു. സംസ്ഥാന നിയമസഭാംഗങ്ങൾ ഉൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. 79 എംഎൽഎമാരുള്ള ആർജെഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസും മൂന്ന് ഇടതുപക്ഷ പാർട്ടികളും ഉൾപ്പെടുന്ന 'മഹാഗത്ബന്ധന്' ചുക്കാൻ പിടിക്കുന്നത്. നിതീഷ് കുമാര്‍ യാദവ് പിന്മാറിയ സാഹചര്യത്തിൽ 'മഹാഗത്ബന്ധൻ' നിയമസഭയിലെ ഭൂരിപക്ഷത്തിൽ എട്ട് അംഗങ്ങളുടെ കുറവാണുള്ളത്. ജെഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് തിരിച്ചുവന്നേക്കുമെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ബിഹാറിലെ മഹാസഖ്യം അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ബിഹാറിലെ നാടകങ്ങള്‍ ഇന്ത്യ മുന്നണി അറിഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ:ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ജെഡിയു ബിജെപിയുമായി കൈകോർക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞങ്ങൾക്ക് ആ വിവരമില്ല, അവർ ഗവർണറുടെ അടുത്ത് പോയോ പോകുകയാണോ, അതോ അവർ പോയിട്ടില്ലെയോ എന്ന് അറിയില്ലെന്ന് ഖാർഗെ പറഞ്ഞു. ഇന്ത്യ സഖ്യത്തിന് അതേക്കുറിച്ച് വിവരങ്ങൾ ഉണ്ടെങ്കിൽ, എനിക്ക് ആധികാരികമായി പറയാം, അല്ലെങ്കിൽ അത് ഊഹാപോഹങ്ങൾ വർദ്ധിപ്പിക്കും, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും“ ഖാര്‍ഗെ പറഞ്ഞു.