ന്യൂഡൽഹി: ഇന്‍ഫോസിസിന്‍റെ കാമ്പസ് റിക്രൂട്ട്‌മെന്‍റുകളിലൂടെ ജോലി ലഭിച്ചവരെ നിയമിക്കുന്നതിനുള്ള കാലതാമസം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് കത്തയച്ച് ഐടി ജീവനക്കാരുടെ സംഘടന. 2000ത്തിലധികം വരുന്ന നിയമനങ്ങളുടെ കാലതാമസത്തെ കുറിച്ച് അന്വേഷണം നടത്താനാണ് നാസൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷത്തിലേറെയായി തത്‌സ്ഥിതി തുടരുകയാണ്. ഇത് ജോലി ലഭിച്ചവര്‍ക്ക് ഏറെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുകയാണെന്നും എൻഐടിഇഎസ് പ്രസിഡൻ്റ് ഹർപ്രീത് സിങ് സലൂജ കത്തില്‍ പറഞ്ഞു.
ഇൻഫോസിസിൻ്റെ ഈ അനിശ്ചിതത്വം ജോലിക്കാരോടുള്ള ഗുരുതരമായ വിശ്വാസ ലംഘനമാണ്. ഇൻഫോസിസിൻ്റെ ഓഫർ ലെറ്ററുകളിൽ പ്രതീക്ഷയർപ്പിച്ച് പലരും മറ്റ് ജോലി ഓഫറുകൾ നിരസിക്കുന്നുണ്ട്. അതുകൊണ്ട് ഇൻഫോസിസ് തങ്ങളുടെ പുതിയ നിയമനങ്ങള്‍ നടപ്പാക്കുമെന്നത് ഉറപ്പാക്കേണ്ടതുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും എൻഐടിഇഎസ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇത്തരത്തിൽ ഓഫർ ലെറ്റർ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവർക്ക് ഇക്കാലയളവിലെ മുഴുവൻ ശമ്പളവും നൽകണം. കാലതാമസം മൂലം ഇവരിലുണ്ടാകുന്ന മാനസികവും വൈകാരികവുമായ പിരിമുറുക്കം പരിഹരിക്കുന്നതിനായി ഉടനടി നിയമനം നൽകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ എന്‍ഐടിഇഎസ് ആവശ്യപ്പെട്ടു.
Also Read: തൊഴില്‍ തേടുകയാണോ? സ്റ്റാര്‍ട്ടപ്പുകള്‍ വിളിക്കുന്നു... അവസരം കൂടുതല്‍ 'ഫ്രഷേഴ്‌സിന്'