ETV Bharat / bharat

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന: രണ്ട് ബംഗ്ലാദേശികളെ ശിക്ഷിച്ച് മിസോറാം എന്‍ഐഎ കോടതി - NIA Sentences Two Bangladeshis - NIA SENTENCES TWO BANGLADESHIS

ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐസ്‌വാള്‍ കോടതി രണ്ട് ബംഗ്ലാദേശികളെ അഞ്ച് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. പുറമെ പതിനായിരം രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം.

NIA COURT  NIA COURT IN MIZORAM  TERROR CONSPIRACY  ഭീകരാക്രമണ ഗൂഢാലോചന
പ്രതീകാത്മക ചിത്രം (IANS)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 8:40 AM IST

ഐസ്‌വാള്‍ (മിസോറാം) : നിരോധിത ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അന്‍സല്‍ അല്‍ ഇസ്ലാമിന്‍റെ രണ്ട് അംഗങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി ശിക്ഷിച്ചു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് നടപടി. മുഹമ്മദ് ഹസന്‍ എന്ന ഷരീഫുല്‍ ഹസന്‍, മുഹമ്മദ് സയാദ് ഹുസൈന്‍ എന്ന ഷിഹാബ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ കോടതി ശിക്ഷിച്ചത്.

ഇരുവര്‍ക്കും അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനൊപ്പം പതിനായിരം രൂപ പിഴയും നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവന് അനുഭവിക്കണം. ഇന്ത്യന്‍ കുറ്റകൃത്യനിയമം, വിദേശ നിയമം-നിയമവിരുദ്ധ പ്രവൃത്തികള്‍ (തടയല്‍) നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവര്‍ അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ആധാര്‍ അടക്കമുള്ള വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് താമസിക്കുകയും ചെയ്‌തു. 2020 ജനുവരി 23നാണ് എന്‍ഐഎ കോടതി ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 സെപ്റ്റംബറിലാണ് കേസെടുത്തത്. അന്‍സര്‍ അല്‍ ഇസ്ലാമില്‍ നിന്ന് ഇരുവര്‍ക്കും പിന്തുണ ലഭിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി. അല്‍ഖ്വയ്‌ദയുടെ ബംഗ്ലാദേശി ശാഖയാണ് അന്‍സര്‍ അല്‍ ഇസ്ലാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുകയാണ് അവരുടെ ഉദ്ദേശ്യം.

വിവിധ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് എന്‍ഐഎ ഇവര്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് സ്ഥിരീകരിച്ചത്. ശബ്‌ദ സന്ദേശങ്ങള്‍, ജിഹാദ് പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസംഗങ്ങള്‍, ബോംബ് നിര്‍മാണത്തെക്കുറിച്ചുള്ള കൈയെഴുത്തുകളും ചിത്രങ്ങളും തുടങ്ങിയവ ഇവരില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തിരുന്നു. പതിനൊന്ന് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും ഇവരില്‍ നിന്ന് കണ്ടെത്തി.

മുഹമ്മദ് ഹസന്‍ അബ്‌ദുല്‍ വൗജ് എന്ന ആളിലൂെടയാണ് ഗൂഢാലോചന നടത്തിയിരുന്നത്. മുനിര്‍ എന്ന ആളിന്‍റെ മാര്‍ഗനിര്‍ദേശത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ബെംഗളുരുവിലെ പ്രധാന പൊതു-മത ഇടങ്ങളുടെ ചിത്രങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് എന്‍ഐഎ കണ്ടെത്തി. ബഷീര്‍ അഹമ്മദ് എന്നയാളിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മുഹമ്മദ് സയീദ് ഹുസൈന്‍ പ്രവര്‍ത്തിച്ചിരുന്നത്. തൊഴിലും വിവരങ്ങളും ഇയാള്‍ മറച്ച് വച്ചിരുന്നതിനാല്‍ പൊലീസിനെ വെട്ടിക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു.

Also Read: റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎ ഏറ്റെടുത്തു -

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.