ETV Bharat / bharat

ഖലിസ്ഥാൻ ഭീകരന്‍ ലാൻഡയുടെ പ്രധാന സഹായി ബൽജീത് സിങ്ങിനെ എൻഐഎ അറസ്റ്റ് ചെയ്‌തു - NIA Arrests Khalistani Terrorist

author img

By ETV Bharat Kerala Team

Published : Jul 19, 2024, 2:54 PM IST

Updated : Jul 19, 2024, 3:05 PM IST

വ്യവസായികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൊള്ളയടിക്കുന്നതിന് മാരകായുധങ്ങൾ വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് ബൽജീത് സിങ്ങിന്‍റെ അറസ്റ്റ്.

ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിങ് സന്ധു  KHALISTANI TERRORIST  BALJEET SINGH ARRESTED  LATEST MALAYALAM NEWS
Representational Image (ETV Bharat)

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിങ് സന്ധു എന്ന ലാൻഡയുടെ പ്രധാന സഹായിയെ എൻഐഎ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ബർവാനിയിലെ ബൽജീത് സിങ്ങാണ് അറസ്റ്റിലായത്. വ്യവസായികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൊള്ളയടിക്കുന്നതിന് മാരകായുധങ്ങൾ വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പഞ്ചാബിലെ ലാൻഡയുടെ ഏജന്‍റുമാർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നയാളാണ് ബല്‍ജീതെന്ന് കണ്ടെത്തി. വലിയ തോതിലുള്ള ഭീകര പ്രവർത്തനങ്ങൾ നടത്താനാണ് ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിൽ ലാൻഡയുടെ കൂട്ടാളിയായ ഗുർപ്രീത് സിങ് ഗോപിയുടെയും മറ്റൊരു ഖലിസ്ഥാൻ ഭീകരൻ സത്നാം സിങ് സത്തയുടെയും അറസ്റ്റിലേക്ക് നയിച്ചതായി എൻഐഎ അറിയിച്ചു.

2023 ജൂലൈ 10 ന് എൻഐഎ രജിസ്റ്റർ ചെയ്‌ത കേസിൽ പഞ്ചാബിലും മറ്റും അക്രമങ്ങൾ അഴിച്ചുവിട്ട് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി ബൽജീത് സിങ് സത്തയ്ക്കും ആയുധങ്ങൾ നൽകിയതായി കണ്ടെത്തി. ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനായി കാനഡയിൽ നിന്നാണ് ലാൻഡയും സത്തയും പ്രവർത്തിക്കുന്നത്. ഖലിസ്ഥാനി ഭീകര സംഘടനകളെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി അന്വേഷണം തുടരുകയാണെന്ന് എൻഐഎ പ്രസ്‌താവനയില്‍ പറഞ്ഞു.

Also Read: ഖാലിസ്ഥാൻ ഭീകരൻ സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടു

Last Updated : Jul 19, 2024, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.