ETV Bharat / bharat

കൈക്കൂലി കേസ്; എന്‍എച്ച്‌എഐ ഉദ്യേഗസ്ഥര്‍ അടക്കം 6 പേര്‍ അറസ്റ്റില്‍, 1.10 കോടി രൂപ പിടിച്ചെടുത്തു - സിബിഐ കൈക്കൂലി കേസ്

നാഷണല്‍ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. നാഗ്‌പൂർ, ഭോപ്പാൽ, ഹർദ എന്നിവിടങ്ങളില്‍ റെയ്‌ഡ് നടത്തി സിബിഐ. പ്രതികള്‍ കൈപ്പറ്റിയ 1.10 കോടി രൂപ കണ്ടെത്തി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ  Bribery Case  NHAI Officials Bribery Case  സിബിഐ കൈക്കൂലി കേസ്  എന്‍എച്ച്‌എഐ ഉദ്യോഗസ്ഥരുടെ അറസ്റ്റ്
CBI Arrested Two NHAI Officials In Bribery Case
author img

By ANI

Published : Mar 4, 2024, 8:29 AM IST

ന്യൂഡല്‍ഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. 1.10 കോടി രൂപ കൈക്കൂലി വാങ്ങിയതായി സിബിഐ പരിശോധനയില്‍ കണ്ടെത്തി. എൻഎച്ച്എഐയിലെ ജനറൽ മാനേജര്‍ അരവിന്ദ് കാലെ, പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ബ്രിജേഷ്‌ സാഹു എന്നിവര്‍ അടക്കമാണ് പിടിയിലായത്. ഭോപ്പാല്‍ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനില്‍ നിന്നാണ് സംഘം പണം കൈപ്പറ്റിയത്.

കേസില്‍ ആദ്യം എന്‍എച്ച്‌എഐ മാനേജറാണ് അറസ്റ്റിലായത്. 20 ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ബാക്കി ആറ് അഞ്ച് പേര്‍ കൂടി അറസ്റ്റിലായത്. സംഭവത്തില്‍ നാഗ്‌പൂർ, ഭോപ്പാൽ, ഹർദ എന്നിവിടങ്ങളിലെ പ്രതികളുടെ ഓഫിസിലും വീടുകളിലും സിബിഐ പരിശോധന നടത്തി.

റെയ്‌ഡിലാണ് വിവിധ ഇടങ്ങളില്‍ നിന്നായി 1.10 കോടി രൂപ കണ്ടെത്തിയത്. റെയ്‌ഡില്‍ ഏതാനും കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനി ഡയറക്‌ടര്‍മാരില്‍ നിന്നാണ് എന്‍എച്ച്‌എഐ സംഘം പണം കൈപ്പറ്റിയത്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ബില്ലുകള്‍ പ്രോസസ് ചെയ്യല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നടത്തിയെടുക്കാനായാണ് ഡയറക്‌ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത്. എന്‍എച്ച്‌എഐയുടെ വിവിധ റോഡ് പദ്ധതികളുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.