ETV Bharat / bharat

തെലങ്കാന മോഡല്‍ റോഡ് സുരക്ഷ; മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ വികസിപ്പിച്ച്‌ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ - ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ

ഹൈദരാബാദ്-നാഗ്‌പൂർ ദേശീയ പാതയിൽ അപകടസാധ്യതയുള്ള പത്തോളം സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു.

Bamboo Crash Barriers  NHAI Enhance Road Safety  മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ  ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ  NHAI Introduces Crash Barriers
Bamboo Crash Barriers
author img

By ETV Bharat Kerala Team

Published : Mar 2, 2024, 5:05 PM IST

നിസാമാബാദ്: റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച്‌ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (Bamboo Crash Barriers). തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ദേശീയ പാത 44 ന്‍റെ തെരഞ്ഞെടുത്ത ഭാഗങ്ങളിലാണ്‌ ബാരിയറുകൾ സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്‌. റോഡപകടങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിനുള്ള നൂതനമായ പരിഹാരങ്ങളിലേക്കായാണ്‌ ഈ സംരംഭം അവതരിപ്പിച്ചത്‌ (Enhance Road Safety in Telangana). സംസ്ഥാനത്ത് മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ ആദ്യമായാണ്‌ നടപ്പിലാക്കുന്നത്‌.

അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ തെന്നിമാറുന്നത് തടയാൻ റോഡരികിൽ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം ബാരിക്കേഡുകൾ പലപ്പോഴും അപകടങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുകയും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുകയും ജീവൻ നഷ്‌ടപ്പെടുകയും ചെയ്യുന്നു. കൂടുതൽ ഫലപ്രദമായ ഒരു പരിഹാരത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്, അപകടങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ പ്രാബല്യത്തില്‍ കൊണ്ടുവന്നു.

ഹൈദരാബാദ്-നാഗ്‌പൂർ ദേശീയ പാതയിൽ പത്ത് സ്ഥലങ്ങളില്‍ മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു. അപകടങ്ങളുടെ തീവ്രത ഗണ്യമായി ലഘൂകരിക്കാനും റോഡിൽ നിന്ന് വാഹനങ്ങൾ വീഴുന്നത് തടയാനുമുള്ള സാധ്യതകൾ ഉദ്യോഗസ്ഥർ ഉയർത്തിക്കാട്ടി.

പരീക്ഷണാത്മക ക്രാഷ് ബാരിയറുകളുടെ വിജയം അധികാരികളുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരിക്കും. അപകടങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും അവയുടെ ആഘാതം കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാൽ, ഭാവിയിൽ ദേശീയ പാതയുടെ ഇരുവശങ്ങളിലും മുള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. റോഡ് സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് നൂതനമായ പരിഹാരങ്ങൾ സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യവും സുരക്ഷിതമായ റോഡ്‌വേകൾ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.