ETV Bharat / bharat

പേടിഎം ഫാസ്‌ടാഗിന്‍റെ കാലാവധി തീരുന്നു; മാർച്ച് 15ന് ഉള്ളില്‍ മറ്റൊരു ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് വാങ്ങണമെന്ന് എൻഎച്ച്എഐ

ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 13, 2024, 6:10 PM IST

ന്യൂഡൽഹി : മാർച്ച് 15-ന് മുമ്പ് മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്‌ടാഗ് വാങ്ങാൻ പേടിഎം ഫാസ്‌റ്റാഗ് ഉപയോക്താക്കളോട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുടെ നിർദേശം. ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ചാർജ്ജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് എൻഎച്ച്എഐ ഇന്ന്(13-03-2024) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

പേടിഎം പേയ്‌മെന്‍റ് ബാങ്കില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന്, പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് 2024 മാർച്ച് 15-ന് ശേഷം റീചാർജ് ചെയ്യാനോ ടോപ്പ്-അപ്പ് ചെയ്യാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.എങ്കിലും നിലവിലുള്ള ബാലൻസ് തീരുന്നത് വരെ ഉപയോഗിക്കാനാകും.

പേടിഎം ഫാസ്‌റ്റാഗ് ഉപയോക്താക്കള്‍ക്ക് അവരവരുടെ ബാങ്കുകളുമായി ബന്ധപ്പെടുകയോ ഇന്ത്യൻ ഹൈവേ മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യാമെന്ന് എൻഎച്ച്എഐ നിർദ്ദേശിച്ചു. ഇന്ത്യയില്‍ ആകെ 8 കോടി ഫാസ്‌ടാഗ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.

ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്. ജനുവരി 31 ന്, യാതൊരുവിധ നിക്ഷേപ സ്വീകരണങ്ങളും ടോപ് അപ്പുകളും ഫെബ്രുവരി 29 ന് ശേഷം ഉണ്ടാവരുതെന്ന് പേടിഎം പേയ്മെന്‍റ് ബാങ്കിനോട് ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. ജനുവരി 19 ന് ആണ് ഫാസ്‌ടാഗ് ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ വിലക്കിക്കൊണ്ട് ഐഎച്ച്എംസിഎല്‍ കത്ത് നല്‍കിയത്.

ബാങ്കിനെതിരെ തുടര്‍ച്ചയായ നടപടി ഉണ്ടാകുന്ന സാഹചര്യത്തില്‍ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിന്‍റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ കഴിഞ്ഞ ഫെബ്രുവരിയില്‍ രാജിവെച്ചിരുന്നു.

Also Read : പേടിഎമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ചുവരുന്നു, ഇപ്പോള്‍ അഭിപ്രായം പറയാനായിട്ടില്ല; ഉപദേശക സമിതി ചെയര്‍മാന്‍ എം ദാമോദരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.