പൂർണിയ : നവജാതശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയിൽ. ബിഹാറിലെ പൂർണിയയില്‍ സദർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കപ്‌താൻ പാലത്തിന് താഴെയുള്ള ശ്‌മശാനത്തിന് സമീപമാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തെരുവ് നായ്ക്കൾ മണ്ണ് നീക്കിയപ്പോള്‍ കരയാന്‍ തുടങ്ങിയതോടെയാണ് കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്.
കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് സമീപമുണ്ടായിരുന്നവര്‍ ഓടിയെത്തി നായകളെ ഓടിച്ച ശേഷം കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ ചികിത്സയ്ക്കായി ജിഎംസിഎച്ചിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്.