ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കാൻ 531 കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച റെയില്‍പ്പാലത്തിന്‍റെ നിര്‍മാണത്തില്‍ പിഴവെന്ന് റിപ്പോര്‍ട്ട്. പാലത്തിന്‍റെ ആസൂത്രണം മുതല്‍ പാളിച്ചകളുണ്ടായെന്നാണ് റെയിൽവേ സുരക്ഷാ കമ്മിഷണര്‍ വ്യക്തമാക്കുന്നത്. സിആര്‍എസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പാമ്പൻ പാലത്തിലെ കൂടുതല്‍ പരിശോധനകള്‍ക്കായി റെയില്‍വേ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു.
റെയില്‍വേ ബോര്‍ഡിന്‍റെ പ്രിൻസിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ (ബ്രിഡ്‌ജ്) ആര്‍കെ ഗോയല്‍ സമിതിയുടെ അധ്യക്ഷനാകും. ആർഡിഎസ്ഒയുടെ പിഇഡി, ദക്ഷിണ റെയിൽവേയിലെ ചീഫ് ബ്രിഡ്‌ജ് എഞ്ചിനീയർ, ആർവിഎൻഎൽ ഡയറക്‌ടർ, ഒരു സ്വതന്ത്ര സുരക്ഷാ വിദഗ്‌ധൻ എന്നിവരുമടങ്ങുന്നതാണ് അഞ്ചംഗ സമിതി.

പാമ്പൻ പാലം ഒരു എഞ്ചിനീയറിങ് വിസ്‌മയമാണെങ്കിലും പാലത്തിന്‍റെ നിര്‍മാണം ആസൂത്രണം ചെയ്യുന്നതില്‍ നിരവധി വീഴ്‌ചകള്‍ ഉണ്ടായെന്ന് നവംബർ 26ന് ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ എ എം ചൗധരി ചൂണ്ടിക്കാട്ടി. നവംബര്‍ 13, 14 തീയതികളിലായിരുന്നു സിആർഎസ് സുരക്ഷാ പരിശോധന. റെയിൽവേ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) നിലവാരമില്ലാത്ത കോഡുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് സ്‌പാൻ ഗർഡർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് വിമര്‍ശനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിശോധനയില്‍ പാലത്തിന്‍റെ ഡിസൈൻ നിലവാരമില്ലാത്തതാണെന്നും വെല്‍ഡിങ് അശാസ്‌ത്രീയമായ രീതിയിലാണെന്നും കണ്ടെത്തി. സമ്മര്‍ദം വഹിക്കാനുള്ള പാലത്തിന്‍റെ ശേഷി 36 ശതമാനം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള വൻകിട ബ്രിഡ്‌ജ് പ്രോജക്‌ടുകള്‍ക്ക് ഒരു സാങ്കേതിക ഉപദേശക സംഘം (TAG) രൂപീകരിക്കാറുണ്ട്. എന്നാൽ, പദ്ധതിയിൽ നിന്ന് ആർഡിഎസ്ഒയെ ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്ന് പാമ്പൻ പാലത്തിൻ്റെ കാര്യത്തിൽ ഈ നടപടിയുണ്ടായിരുന്നില്ല. ഇതാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നുമാണ് സിആർഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മണ്ഡപം മുതല്‍ പാമ്പൻ സ്റ്റേഷനുകള്‍ വരെ പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾക്ക് പരമാവധി 75 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാൻ അനുമതിയുണ്ട്. എന്നാല്‍, ലിഫ്റ്റ് ഗ്രൈഡറിന് മുകളില്‍ 50 കിലോമീറ്റര്‍ വേഗപരിധി പാലിക്കണം. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം വേഗത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്നും എ എം ചൗധരി വ്യക്തമാക്കി.
Also Read : റെയില്‍വേയുടെ എഞ്ചിനീയറിങ് മികവിന്‍റെ പ്രതീകം; കരുത്തു തെളിയിച്ച് പുതിയ പാമ്പന്‍ പാലം