ETV Bharat / bharat

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ബിഹാറിൽ 9 പേരെ ചോദ്യം ചെയ്യും - NEET Paper Leak Case

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. 9 പേരെ ബിഹാറില്‍ ചോദ്യം ചെയ്യും. എൻടിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്താനൊരുങ്ങി ഇഒയു.

Minister DHARMENDRA PRADHAN  നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച  Neet Question Paper Leak Case  നീറ്റ് പേപ്പര്‍ പരീക്ഷ അറസ്റ്റ്
NEET QUESTION PAPER LEAK CASE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 3:40 PM IST

പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഒമ്പത് ഉദ്യോഗാർഥികളെ ഇന്ന് (ജൂണ്‍ 18) ചോദ്യം ചെയ്യും. പട്‌നയിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യൽ നടക്കുക. കേസ് അന്വേഷണത്തിനായി ബീഹാർ പൊലീസിൻ്റെ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് (ഇഒയു) ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലായി എസ്ഐടിയും ഉദ്യോഗാര്‍ഥികളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

കേസില്‍ നേരത്തെ 11 ഉദ്യോഗാർഥികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ റോൾ നമ്പറുകളും റോൾ കോഡുകളും എങ്ങനെയാണ് സോൾവർ സംഘത്തിലെത്തിയത് എന്ന് എസ്ഐടി അന്വേഷിക്കും. സോൾവർ സംഘവുമായി ബന്ധമുള്ള 11 ഉദ്യോഗാർഥികളുടെ റോൾ നമ്പറുകളും റോൾ കോഡുകളും പട്‌ന പൊലീസ് കണ്ടെത്തിയിരുന്നു.

കേസ് ഇക്കണോമിക് ഒഫൻസ് യൂണിറ്റിലേക്ക് മാറ്റിയപ്പോൾ 11 ഉദ്യോഗാർഥികളുടെയും വിശദാംശങ്ങൾ നൽകാൻ നാഷണൽ ടെസ്‌റ്റിങ് ഏജൻസിയോട് (എൻടിഎ) ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ ലഭിച്ച ശേഷമാണ് ഈ ഉദ്യോഗാർഥികളെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നൽകിയത്.

മെയ്‌ 5നാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാല്‍ പരീക്ഷയ്‌ക്ക് ഒരു ദിവസം മുമ്പ് തന്നെ പരീക്ഷ മാഫിയകൾക്ക് ചോദ്യപേപ്പറുകൾ ലഭിച്ചിരുന്നു. 6 പരീക്ഷ മാഫിയകളും 4 വിദ്യാർഥികളും 3 രക്ഷിതാക്കളും ഉൾപ്പെടെ 13 പേരെ പട്‌ന പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംശയാസ്‌പദമായ 11 ഉദ്യോഗാർഥികൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അറിയാൻ അറസ്‌റ്റിലായ 4 ഉദ്യോഗാർഥികളെ റിമാൻഡ് ചെയ്യാൻ ഒരുങ്ങുകയാണ് ഇഒയു.

ചിലയിടങ്ങളിൽ പരീക്ഷ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എൻടിഎയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്നും എൻടിഎ മെച്ചപ്പെടേണ്ടതുണ്ടെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യപ്പെടുന്ന 11 ഉദ്യോഗാർഥികളും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. അതിൽ 7 പേർ പെൺകുട്ടികളാണ്. അന്വേഷണത്തിനിടയിൽ മെയ് 5ന് രാവിലെ എൻടിഎയിൽ നിന്ന് ലഭിച്ച ചോദ്യപേപ്പറിൻ്റെ യഥാർഥ പകർപ്പ് ഇഒയു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എൻടിഎ ഇതുവരെ ചോദ്യപേപ്പറിൻ്റെ ഒറിജിനൽ കോപ്പി ഇഒയുവിന് അയച്ചിട്ടില്ലെന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് എൻടിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്താൻ ഇഒയു സംഘം അടുത്ത ദിവസം ന്യൂഡല്‍ഹിയിലെത്തും.

ALSO READ : 'നീറ്റ് പരീക്ഷയില്‍ വ്യാപക അഴിമതി, പ്രധാനമന്ത്രി തെറ്റുപറ്റിയെന്ന് അംഗീകരിക്കണം'; രൂക്ഷ വിമര്‍ശനവുമായി കപിൽ സിബൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.