ETV Bharat / bharat

'നിലപാടുകള്‍ വ്യത്യസ്‌തം, പക്ഷേ ഞങ്ങള്‍ ഒന്ന്': പവാര്‍ കുടുംബം പിളർന്നിട്ടില്ലെന്ന് സുപ്രിയ സുലെ

മുമ്പ് എൻസിപിയെ "സ്വാഭാവികമായി അഴിമതി നിറഞ്ഞ പാർട്ടി" എന്ന് പരാമർശിച്ച അമിത് ഷാ ഇപ്പോള്‍ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

NCP  Supriya Sule  സുപ്രിയ സുലെ  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി  എൻസിപി
If one person takes different stand, it doesn't mean family has split: Supriya Sule
author img

By ETV Bharat Kerala Team

Published : Mar 7, 2024, 1:11 PM IST

മഹാരാഷ്‌ട്ര : പിളർപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലും തന്‍റെ കുടുംബത്തിന്‍റെ ഐക്യത്തിന് ഊന്നൽ നൽകി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് സുപ്രിയ സുലെ. ഒരു വലിയ കുടുംബത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. അത് ആ കുടുംബത്തിന്‍റെ വിഭജനത്തെ സൂചിപ്പിക്കേണ്ടതില്ലെന്ന് അവർ എടുത്തുപറഞ്ഞു (NCP leader Supriya Sule).

ഒരു വലിയ കുടുംബത്തിലെ ഒരാൾ വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ, അത് കുടുംബത്തിൽ ഭിന്നതയുണ്ടെന്ന് അർഥമാക്കുന്നില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. "ഞങ്ങളുടെ കുടുംബത്തിൽ ചെറിയ കുട്ടികളടക്കം 120 മുതൽ 125 വരെ അംഗങ്ങളുണ്ട്. ഇത്രയും വലിയ കുടുംബത്തിൽ ഒരാൾ വ്യത്യസ്‌തമായ അഭിപ്രായം പറഞ്ഞാൽ അത് പിളർപ്പിനെ സൂചിപ്പിക്കുന്നില്ല. ഞങ്ങളുടെ കുടുംബം ഐക്യത്തിലാണ്, അത് എക്കാലവും ഐക്യത്തോടെ നിലനിൽക്കും." -അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രിയ സുലെയുടെ പിതാവ് ശരദ് പവാറുമായി വേർപിരിഞ്ഞ് കഴിഞ്ഞ വർഷം ശിവസേന-ബിജെപി സർക്കാരിൽ ചേര്‍ന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിൻ്റെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു അത്. ബിജെപി നേതാക്കൾ ഇക്കാലത്ത് തൻ്റെ പാർട്ടിയുടെ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സുപ്രിയ സുലെ പറഞ്ഞു (NCP leader Supriya Sule reacts against pawar family splitting rumours).

ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയെക്കുറിച്ചുള്ള ചോദ്യത്തിന് എൻസിപിയെ അഴിമതിയിൽ നിന്ന് മോചിപ്പിച്ചതിന് കേന്ദ്രമന്ത്രി അമിത് ഷായോട് നന്ദി പറഞ്ഞായിരുന്നു സുപ്രിയ സുലെ മറുപടി നല്‍കിയത്. മുമ്പ് എൻസിപിയെ "സ്വാഭാവികമായി അഴിമതി നിറഞ്ഞ പാർട്ടി" എന്ന് പരാമർശിച്ച അമിത് ഷാ ഇപ്പോള്‍ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ വരുമ്പോഴെല്ലാം എൻസിപിയെ സ്വാഭാവികമായും അഴിമതി നിറഞ്ഞ പാർട്ടിയെന്നാണ് അദ്ദേഹം പരാമർശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബിജെപിയിൽ നിന്നുള്ള വലിയ നേതാക്കളാരും അഴിമതിയെക്കുറിച്ച് സംസാരിക്കാറില്ലെന്നും താൻ എന്ത് ആരോപണങ്ങൾ ഉന്നയിച്ചാലും ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സുലെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.