ETV Bharat / bharat

ഒഡിഷ അതിർത്തിയില്‍ ഏറ്റുമുട്ടല്‍, നക്‌സലൈറ്റ് കൊല്ലപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക് - NAXALITE ENCOUNTER ODISHA

മാൽക്കൻഗിരി എംവി-79 പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ODISHA CHHATTISGARH BORDER  ഒഡിഷ ഛത്തീസ്‌ഗഡ് അതിർത്തി  ENCOUNTER IN CHHATTISGARH  Latest Malayalam News
Encounter in Malkangiri (ETV)
author img

By

Published : Nov 21, 2024, 1:11 PM IST

ഒഡിഷ : ഒഡിഷ-ഛത്തീസ്‌ഗഡ് അതിർത്തിയില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.

മാൽക്കൻഗിരി എംവി-79 പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ ജവാനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.

ഛത്തീസ്‌ഗഡിൽ നിന്ന് നക്‌സലൈറ്റുകൾ ഒഡിഷയിലേക്ക് : ലഭിക്കുന്ന പ്രാഥമിക വിവരമനുസരിച്ച്, ചില നക്‌സലുകൾ ഛത്തീസ്‌ഗഡിൽ നിന്ന് മാൽക്കൻഗിരി വനത്തിലേക്ക് പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. എംവി-79 പൊലീസ് സ്റ്റേഷന് കീഴിലുള്ള ജിനെൽഗുഡ ഗ്രാമത്തിന് സമീപം ഇവർ ക്യാമ്പ് ചെയ്‌തിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ 'എസ്ഒജിയും' 'ഡിവിഎഫും' അടുത്തുള്ള വനത്തിൽ സംയുക്ത പരിശോധന ആരംഭിക്കുകയായിരുന്നു. തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ബിഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത്, ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു : ഒരു മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഒരു കൂട്ടം നക്‌സലൈറ്റുകളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു.

പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സേനയായ ബിഎസ്എഫും ഈ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. അടുത്തുള്ള വനം വളഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

സമീപകാലത്ത്, ഛത്തീസ്‌ഗഡിൽ ഒന്നിലധികം ഏറ്റുമുട്ടലുകളിൽ മാവോവാദികൾക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന് അവർ ഒഡിഷ വനത്തിലേക്ക് പ്രവേശിക്കുമെന്ന ഭയം ഉണ്ടായിരുന്നു. ഈ സാഹചര്യം മുൻ നിര്‍ത്തിയാണ് ഒഡിഷ പൊലീസും കേന്ദ്ര സേനയും തെരച്ചില്‍ നടത്തിയത്.

Also Read: ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍ : 8 നക്‌സലൈറ്റുകളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക് - Encounter In Chhattisgarh

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.