ETV Bharat / bharat

കാക്കി യൂണിഫോമിലെ രക്തസാക്ഷികൾക്ക് ആദരം; ഇന്ന് ദേശീയ പൊലീസ് അനുസ്‌മരണ ദിനം - NATIONAL POLICE COMMEMORATION DAY

രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ഉദ്യോഗസ്ഥരെ ഒരിക്കലും മറക്കുന്നില്ലായെന്ന് ഓർമപ്പെടുത്തുകയാണ് ഈ ദിനം.

OCTOBER 21  SIGNIFICANCE OF OCTOBER 21  പൊലീസ് അനുസ്‌മരണ ദിനം  LATEST MALAYALAM NEWS
Representational Photo (ANI)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 10:39 AM IST

ന്ന് ഒക്‌ടോബർ 21. പൊലീസ് അനുസ്‌മരണ ദിനം. ഡ്യൂട്ടിക്കിടെയിൽ മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്‌മരിക്കുന്ന ഒരു ദിനമായി വർഷാവർഷം ആചരിച്ച് പോരുന്നു. നിലവിൽ പൊലീസായി സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥർക്കും അവരോടൊപ്പം എന്തിനും താങ്ങായും തണലായും നിൽക്കുന്ന അവരുടെ കുടുബാംഗങ്ങളോട് നന്ദി പ്രകടിപ്പിക്കാനുളള ഒരു ദിനം കൂടിയാണിത്.

ചരിത്രം

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ 1958, 1959 കാലഘട്ടത്തിലെ പ്രക്ഷുബ്‌ധമായ സംഭവങ്ങളിൽ നിന്നാണ് പൊലീസ് അനുസ്‌മരണ ദിനത്തിൻ്റെ വേരുകൾ. 1959 ഒക്‌ടോബർ 21ന്, അക്‌സായി ചിൻ മേഖലയിൽ ചൈന ഇന്ത്യയ്‌ക്കെതിരെ ആദ്യ ആക്രമണം നടത്തി. അതിൻ്റെ ഫലമായി പത്ത് പേരുടെ ജീവനാണ് നഷ്‌ടമായത്. കൂടാതെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്നും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ നിന്നുമുള്ള (സിആർപിഎഫ്) ഏഴ് അംഗങ്ങളെ അവര്‍ പിടികൂടുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡെപ്യൂട്ടി സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ (ഡിസിഐഒ) ശ്രീ കരം സിങ്ങിൻ്റെ നേതൃത്വത്തിലുള്ള തെരച്ചില്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ചൈനീസ് സൈന്യം പതിയിരുന്ന് ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

രക്തസാക്ഷികളുടെ മൃതദേഹങ്ങൾ മൂന്നാഴ്‌ചയ്ക്ക് ശേഷമാണ് രാജ്യത്തിന് കൈമാറുന്നത്. തുടര്‍ന്ന് 1960 ജനുവരിയിൽ നടന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൊലീസ് ജനറൽ ഇൻസ്പെക്‌ടർമാരുടെ വാർഷിക സമ്മേളനമാണ് ഒക്ടോബർ 21 ഇനി മുതൽ അനുസ്‌മരണ ദിനമോ രക്തസാക്ഷി ദിനമോ ആയി ആചരിക്കാൻ തീരുമാനിക്കുന്നത്.

അക്‌സായി ചിന്നിലെ ഹോട്ട് സ്‌പ്രിങ്

ലഡാക്കിലെ അക്‌സായി ചിന്നിൽ സ്ഥിതി ചെയ്യുന്ന ഹോട്ട് സ്പ്രിങ്ങ് സമുദ്രനിരപ്പിൽ നിന്ന് 15,000 മുതൽ 16,000 അടി ഉയരത്തിൽ ഇന്ത്യ - ടിബറ്റ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. 1959 മുതൽ ചൈനീസ് സൈന്യത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി സിആർപിഎഫിൽ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് സേനകളും ഇന്തോ - ടിബറ്റൻ ബോർഡർ ഫോഴ്‌സ് എന്ന പേരിൽ ഇന്തോ - ടിബറ്റ് അതിർത്തിയിൽ കാവലിനായി വിന്യസിക്കപ്പെട്ടു.

പ്രാധാന്യം

ഓർമകൾക്ക് മരണമില്ല: രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ഉദ്യോഗസ്ഥരെ നാം ഒരിക്കലും മറക്കുന്നില്ലായെന്ന് ഓർമപ്പെടുത്തുകയാണ് ഈ ദിനം.

എന്നും നന്ദിയുള്ളവരായിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ: സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥരോട് മാത്രമല്ല, കാര്യമായ ത്യാഗങ്ങൾ ചെയ്യുന്ന അവരുടെ കുടുംബങ്ങളോടും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പെലീസ് അനുസ്‌മരണ ദിനം. ഈ ദിനം അനുസ്‌മരിക്കുന്നതിലൂടെ ഓരോ വ്യക്‌തികളും നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ടുനിൽക്കുകയും രാജ്യത്തിൻ്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ചെയ്‌ത ത്യാഗങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.

2024ലെ പൊലീസ് അനുസ്‌മരണ ദിനം എങ്ങനെ ആചരിക്കാം:

പരേഡ് കാണുക: പൊലീസ് അനുസ്‌മരണ ദിന പരേഡ് ടെലിവിഷനിലോ ഇൻ്റർനെറ്റിലോ കണ്ട് രക്തസാക്ഷികളുടെ അനുസ്‌മരണ ദിനത്തിൽ പങ്കുചേരുക.

നാഷണൽ പൊലീസ് മെമ്മോറിയൽ സന്ദർശിക്കുക: ന്യൂഡൽഹിയിലെ നാഷണൽ പോലീസ് മെമ്മോറിയൽ സന്ദർശിക്കുക.

രക്തസാക്ഷികളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുക: രക്തസാക്ഷികളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകൾക്ക് സംഭാവനകൾ നൽകാവുന്നതാണ്.

പൊലീസ് സേനയെക്കുറിച്ചുള്ള ആകർഷകമായ കാര്യങ്ങൾ

വലിയ മീശ: മധ്യപ്രദേശിലെ ഒരു ജില്ലയിൽ പൊലീസിന് മീശ വളർത്തുന്നതിനായി അങ്ങോട്ട് പണം നൽകുന്നു. കാരണം മീശ പൊലീസിന് ഉണ്ടെങ്കിൽ അവർക്ക് കൂടുതൽ ബഹുമാനം ലഭിക്കുമെന്ന് മേലധികാരികൾ വിശ്വസിക്കുന്നു. മീശയുള്ള പൊലീസുകാർക്ക് ഉത്തർപ്രദേശും പ്രതിഫലം നൽകിവരുന്നു. തുടക്കത്തിൽ പ്രതിമാസം 50 രൂപയായിരുന്നു. 2019 മുതൽ 250 രൂപയായി ഉയർത്തി.

വ്യതിചലന അനുപാതം: ഓരോ 1,00,000 ആളുകൾക്കും 154 പൊലീസ് ഉദ്യോഗസ്ഥരെന്നാണ് കണക്ക്. ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ 2023 ലെ പൊലീസ് ഓർഗനൈസേഷനുകളെക്കുറിച്ചുള്ള കണക്ക് പ്രകാരമാണിത് (ജനുവരി 1, 2023 പ്രകാരം). അതിനാൽ പൊലീസ് സേന വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്.

ജോലിക്കിടെയുളള ആത്മഹത്യ: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൊലീസ് ആത്മഹത്യകൾ മുംബൈയിലാണ്.

ഫുട്ബോളിലൂടെ സുഹൃത്തുക്കൾ: ഡൽഹിയിൽ ഒരു സർക്കാരിതര സ്ഥാപനം പൊലീസുമായി നല്ല ബന്ധം വളർത്തിയെടുക്കുന്നതിനായി പൊലീസും കുട്ടികളും ചേർന്നുളള ഫുട്ബോൾ ഗെയിമുകൾ സംഘടിപ്പിക്കുന്നു.

കാക്കി യൂണിഫോം: ഇന്ത്യൻ പൊലീസിൻ്റെ പര്യായമായ കാക്കി യൂണിഫോം, ബ്രിട്ടീഷ് ഓഫിസർമാർ ധരിച്ചിരുന്ന വെളള യൂണിഫോമിൽ നിന്നും ഉത്ഭവിച്ചതാണ്.

ഇന്ത്യൻ പൊലീസിലെ രക്തസാക്ഷികൾ

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 2020 ഓഗസ്റ്റ് 31 വരെ, രാഷ്ട്രത്തിൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ഈ രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിനുമായി മൊത്തം 35,403 പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുള്ളത്.

നാഷണൽ പൊലീസ് മെമ്മോറിയൽ: ന്യൂഡൽഹിയിലെ ചാണക്യപുരിയിലാണ് ദേശീയ പൊലീസ് സ്‌മാരകം സ്ഥിതി ചെയ്യുന്നത്. 2018 ഒക്‌ടോബർ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊലീസ് സ്‌മാരകത്തിൻ്റെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയ പൊലീസ് മ്യൂസിയം ഉദ്ഘാടനം ചെയ്‌തു.

Also Read: 'സല്യൂട്ട് അടിക്കെടാ'...; ഇനി സിങ്കം സിറാജ്, തെലങ്കാന ഡിഎസ്‌പിയായി അധികാരമേറ്റ് ഇന്ത്യൻ താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.