ഹൈദരാബാദ്: അച്ഛന്‍റെ കൊലയാളികള്‍ക്കെതിരെ പോരാട്ടത്തില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് സുനിത, സുനിതയേയും സഹോദരിയേയും അടുത്ത ബന്ദുക്കളെയും വകവരുത്തുമെന്നാണ് ഫേസ് ബുക്ക് പോസ്റ്റും ഭീഷണിയും. ഇതിനെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടാണ് സുനിത സൈബറാബാദ് പൊലീസിൽ പരാതി നൽകിയത്. മുന്‍ മന്ത്രി വൈ എസ് വിവേകാനന്ദ റെഡ്ഡിയുടെ മകൾ ഡോ നറെഡ്ഡി സുനിത. .
വര രവീന്ദ്ര റെഡ്ഡി എന്നയാൾ ഫേസ്ബുക്കിലൂടെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സുനിതസൈബരാബാദ് ഡിസിപി ശിൽപവല്ലിക്ക് കത്തയച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. എന്‍റെ കുടുംബാംഗങ്ങൾ രാഷ്‌ട്രീയ പ്രവര്‍ത്തകരാണെങ്കിലും ഞാൻ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും കുറച്ചുകാലമായി വര രവീന്ദ്ര റെഡ്ഡി എന്ന വ്യക്തി എന്‍റെ സഹോദരി വൈഎസ് ശർമിളയ്‌ക്കും പിതൃ സഹോദരി വൈ എസ് വിജയമ്മയ്‌ക്കും എതിരെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ അധിക്ഷേപകരമായ വാക്കുകൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും സുനിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
'രവീന്ദ്ര റെഡ്ഡി തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ "ഇതുകൊണ്ടാണ് മുതിർന്നവർ പറയുന്നത്.. ഒരു ശത്രുവും അവശേഷിക്കരുത്, അവരെ കൊല്ലൂ, അണ്ണാ.. വരുന്ന തെരഞ്ഞെടുപ്പിന് അത് ഉപകാരപ്പെടും," എന്ന തരത്തിലില്‍ പോസ്റ്റിട്ടതായി സുനിത പറഞ്ഞു. അതേ പോസ്റ്റിൽ ഞാനും ശർമിളയും വൈ എസ് രാജശേഖര റെഡ്ഡിയുടെ സ്‌മാരകത്തിലേക്ക് പോകുന്ന വീഡിയോയും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്‍റെ പിതാവ് വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകക്കേസിൽ ഞാൻ കോടതിയിൽ പോരാടുകയാണ്. മുമ്പ് സമാനമായ ഭീഷണികൾ ലഭിച്ചപ്പോൾ പൊലീസിന്‍റെയും സിബിഐ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു'.
പ്രതിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ ഞങ്ങൾ മൂന്നുപേരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണുള്ളതെന്നും സുനിത പറഞ്ഞു. വൈഎസ് വിജയമ്മയ്‌ക്കെതിരെ മോശമായ വാക്കുകളാണ് ഉപയോഗിച്ചത്. മാന്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലാണ് ഷർമിളയ്‌ക്കെതിരെയും ഇയാൾ പോസ്റ്റിട്ടത്.
സ്‌ത്രീകളെ അപമാനിച്ചതിന് ഇയാൾക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. എപിയിൽ ഇതൊക്കെ നടന്നിട്ടും വൈഎസ്ആർസിപിയുമായുള്ള അടുപ്പം കാരണം അവിടത്തെ സർക്കാർ നടപടിയെടുക്കുന്നില്ല. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും ഞങ്ങളെ അപകീർത്തിപ്പെടുത്തുകയാണെന്നും സുനിത കൂട്ടിചേര്‍ത്തു.
ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ വിവിധ വശങ്ങൾ ചൂണ്ടിക്കാട്ടി ജീവന് ഭീഷണിയുണ്ടെന്ന് അവർ പരാതിപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിസിപി ശിൽപവല്ലി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പ്രതിയായ വര രവീന്ദ്ര റെഡ്ഡി തന്‍റെ പേരിൽ ആരോ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതായി പുലിവെണ്ടുല പൊലീസിൽ പരാതി നൽകിയിരുന്നു.