ETV Bharat / bharat

ഭീകരതയ്‌ക്കെതിരായ ജമ്മു കശ്‌മീരിൻ്റെ പോരാട്ടം അവസാന ഘട്ടത്തിൽ; നരേന്ദ്ര മോദി രാജ്യസഭയിൽ - PM Modi About JK Terrorism - PM MODI ABOUT JK TERRORISM

ജമ്മു കശ്‌മീരിൽ പൗരന്മാരാണ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

JK FIGHT AGAINST TERRORISM  TERRORISM  P M NARENDRA MODI  മോദി രാജ്യസഭയിൽ
Narendra Modi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 10:50 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിന്‍റെ അവസാന ഘട്ടത്തിലാണെന്നും ശേഷിക്കുന്ന ശൃംഖലകളെ തകർക്കാനുള്ള ബഹുമുഖ തന്ത്രം നിലവിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കുറവിനെ കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഭീകരതയും വിഘടനവാദവും അവസാനിക്കുകയാണ്, ജമ്മു കശ്‌മീരിലെ പൗരന്മാരാണ് ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്,” - പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകങ്ങളായി അടച്ചുപൂട്ടലുകൾ, പണിമുടക്കുകൾ, തീവ്രവാദ ഭീഷണികൾ എന്നിവ ജനാധിപത്യത്തെ പ്രതികൂലമായി ബാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയാണ് ഇത്തവണ ജനങ്ങൾ തങ്ങളുടെ വിധി തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്‌മീരിലെ വോട്ടർമാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു," എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങളിലും നിക്ഷേപങ്ങളിലും ഗണ്യമായ ഉയർച്ചയും അദ്ദേഹം രേഖപ്പെടുത്തി.

ജമ്മു കശ്‌മീരിൽ അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കഴിഞ്ഞ നാല് പതിറ്റാണ്ടിലെ റെക്കോഡുകൾ തകർത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ ഇന്ത്യൻ ഭരണഘടന, ഇന്ത്യയുടെ ജനാധിപത്യം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ അംഗീകരിക്കുന്നു. അതിനാൽ തന്നെ ഇതൊരു വലിയ വിജയമാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ആഗസ്‌റ്റിൽ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ആർട്ടിക്കിൾ റദ്ദാക്കി, ലഡാക്ക്, ജമ്മു കശ്‌മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു.

Also Read: 'ഈ കോലാഹലങ്ങൾക്ക് സത്യത്തെ അടിച്ചമർത്താൻ കഴിയില്ല'; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പ്രസംഗം പൂർത്തിയാക്കി മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.