ETV Bharat / bharat

മോദി ഹാട്രിക് 3.0 Live Updates: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി മോദി; സുരേഷ്‌ ഗോപി സത്യപ്രതിജ്ഞ ചെയ്‌തു - Narendra Modi Oath taking Ceremony - NARENDRA MODI OATH TAKING CEREMONY

MODI THIRD CABINET  നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങ്  NARENDRA MODI SWEARING IN CEREMONY  NDA BJP
Narendra Modi (PTI)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 5:26 PM IST

Updated : Jun 9, 2024, 10:13 PM IST

ഡൽഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ഇന്ന് (ജൂൺ 9) ചുമതലയേൽക്കും. വൈകുന്നേരം 7:15 നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം ഓരോ ടേമിൻ്റെയും മുഴുവൻ കാലാവധിയും പൂർത്തിയാക്കി, തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി. നരേന്ദ്ര മോദിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കനത്ത സുരക്ഷയാണ് ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ ഒരുക്കിയിരിക്കുന്നത്.

ട്രാഫിക്ക് നിയന്ത്രണത്തിനായി ഡൽഹി പൊലീസിലെ 1,100 ഉദ്യോഗസ്ഥരെ വിന്യസിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകുകയും പ്രതിനിധികൾക്കായി റൂട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുക്കുക. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്‍റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളാകും.

LIVE FEED

9:55 PM, 9 Jun 2024 (IST)

സത്യപ്രതിജ്ഞയുടെ തത്സമയ ദൃശ്യം...

9:55 PM, 9 Jun 2024 (IST)

നിമുബെൻ ബംഭനിയ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് നിമുബെൻ ബംഭാനിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗുജറാത്തിലെ ഭാവ്‌നഗർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിയാണ് ബംഭാനിയ.

9:55 PM, 9 Jun 2024 (IST)

മുരളീധർ മോഹോൾ സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവ് മുരളീധർ മോഹൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പൂനെയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിയാണ് മോഹൽ.

9:55 PM, 9 Jun 2024 (IST)

ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്‌തു

മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തിൽ നിന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ദീർഘകാലമായി ബിജെപിക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവായ കുര്യൻ നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്ന ജോർജ് കുര്യനെ മന്ത്രിയാക്കാനുള്ള തീരുമാനം.

9:44 PM, 9 Jun 2024 (IST)

ഭൂപതിരാജു ശ്രീനിവാസ വർമ്മ സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ ബിജെപി നേതാവ് ഭൂപതിരാജു ശ്രീനിവാസ വർമ്മ സത്യപ്രതിജ്ഞ ചെയ്‌തു. ആന്ധ്രാപ്രദേശിലെ നരസാപുരം മണ്ഡലത്തിൽ നിന്നാണ് വർമ്മ വിജയിച്ചത്.

9:44 PM, 9 Jun 2024 (IST)

ഹർഷ് മൽഹോത്ര സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ഈസ്റ്റ് ഡൽഹി എംപി ഹർഷ് മൽഹോത്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:44 PM, 9 Jun 2024 (IST)

രാജ് ഭൂഷൺ ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ബിജെപി നേതാവ് രാജ് ഭൂഷൺ ചൗധരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ മുസാഫർപൂർ മണ്ഡലത്തിൽ നിന്നാണ് ചൗധരി തെരഞ്ഞെടുക്കപ്പെട്ടത്.

9:44 PM, 9 Jun 2024 (IST)

തോഖൻ സാഹു സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ ബിജെപി നേതാവ് തോഖൻ സാഹു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ മണ്ഡലത്തിൽ നിന്നാണ് സാഹു വിജയിച്ചത്.

9:44 PM, 9 Jun 2024 (IST)

സാവിത്രി താക്കൂർ സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവ് സാവിത്രി താക്കൂർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ധാർ സീറ്റിൽ നിന്നാണ് താക്കൂർ വിജയിച്ചത്.

9:44 PM, 9 Jun 2024 (IST)

രക്ഷ ഖഡ്‌സെ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ബിജെപി നേതാവ് രക്ഷ ഖഡ്‌സെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റാവർ മണ്ഡലത്തിൽ നിന്നാണ് ഖഡ്‌സെ വിജയിച്ചത്.

9:44 PM, 9 Jun 2024 (IST)

സുകാന്ത മജുംദാർ സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് സുകാന്ത മജുംദാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പശ്ചിമ ബംഗാളിലെ ബലുർഘട്ട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മജുംദാർ വിജയിച്ചത്.

9:31 PM, 9 Jun 2024 (IST)

ദുർഗാദാസ് ഉയ്‌കെ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി ബേതുൽ എംപി ദുർഗാദാസ് ഉയ്‌കെ സത്യപ്രതിജ്ഞ ചെയ്‌തു.

9:31 PM, 9 Jun 2024 (IST)

രവ്‌നീത് സിങ്‌ ബിട്ടു സത്യപ്രതിജ്ഞ ചെയ്‌തു

ലുധിയാന ലോക്‌സഭാ സീറ്റിൽ നിന്ന് പരാജയപ്പെട്ട ബിജെപി നേതാവ് രവ്‌നീത് സിങ്‌ ബിട്ടു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:31 PM, 9 Jun 2024 (IST)

സഞ്ജയ് സേത്ത് സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ റാഞ്ചി എംപി സഞ്ജയ് സേത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:31 PM, 9 Jun 2024 (IST)

ഭഗീരഥ് ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് ഭഗീരഥ് ചൗധരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ അജ്‌മീർ മണ്ഡലത്തിൽ നിന്നാണ് ചൗധരി തെരഞ്ഞെടുക്കപ്പെട്ടത്.

9:31 PM, 9 Jun 2024 (IST)

സതീഷ് ചന്ദ്ര ദുബെ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ രാജ്യസഭാ എംപി സതീഷ് ചന്ദ്ര ദുബെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:20 PM, 9 Jun 2024 (IST)

വി സോമണ്ണ സത്യപ്രതിജ്ഞ ചെയ്‌തു

വി സോമണ്ണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കർണാടകയിലെ തുംകൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് സോമണ്ണ വിജയിച്ചത്.

9:20 PM, 9 Jun 2024 (IST)

കമലേഷ് പാസ്വാൻ സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവ് കമലേഷ് പാസ്വാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബൻസ്‌ഗാവ് മണ്ഡലത്തിൽ നിന്നാണ് പാസ്വാൻ വിജയിച്ചത്.

9:20 PM, 9 Jun 2024 (IST)

ബന്ദി സഞ്ജയ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് ബന്ദി സഞ്ജയ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ കരിംനഗർ മണ്ഡലത്തിൽ നിന്നാണ് കുമാർ വിജയിച്ചത്.

9:19 PM, 9 Jun 2024 (IST)

അജയ് തംത സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് അജയ് തംത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അൽമോറ മണ്ഡലത്തിൽ നിന്നാണ് തംത മൂന്നാം തവണയും വിജയിച്ചത്.

9:19 PM, 9 Jun 2024 (IST)

എൽ മുരുകൻ സത്യപ്രതിജ്ഞ ചെയ്‌തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട ബിജെപി നേതാവ് എൽ മുരുകൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:19 PM, 9 Jun 2024 (IST)

ബി എൽ വർമ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ രാജ്യസഭാ എംപി ബി എൽ വർമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:19 PM, 9 Jun 2024 (IST)

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ആദ്യമായി എംപിയായ സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കേരളത്തിലെ തൃശൂർ ലോക്‌സഭാ സീറ്റിൽ വിജയിച്ച സുരേഷ് ഗോപി മലയാളത്തിലെ ജനപ്രിയ നടനാണ്.

9:19 PM, 9 Jun 2024 (IST)

ശന്തനു ഠാക്കൂർ സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവ് ശന്തനു താക്കൂർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പശ്ചിമ ബംഗാളിലെ ബംഗോൺ ലോക്‌സഭാ സീറ്റിൽ നിന്നാണ് ഠാക്കൂർ വിജയിച്ചത്.

9:19 PM, 9 Jun 2024 (IST)

ശോഭ കരന്ദ്‌ലാജെ സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെ സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് കരന്ദ്‌ലജെ തെരഞ്ഞെടുക്കപ്പെട്ടത്.

9:05 PM, 9 Jun 2024 (IST)

കീർത്തിവർധൻ സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് കീർത്തിവർദ്ധൻ സിങ്‌ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഉത്തർപ്രദേശിലെ ഗോണ്ട ലോക്‌സഭാ സീറ്റിൽ നിന്നാണ് സിങ്‌ വിജയിച്ചത്.

9:05 PM, 9 Jun 2024 (IST)

എസ് പി സിങ്‌ ബാഗേൽ സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് എസ്‌പി സിങ്‌ ബാഗേൽ സത്യപ്രതിജ്ഞ ചെയ്‌തു. ആഗ്ര ലോക്‌സഭാ മണ്ഡലം ബാഗേൽ നിലനിർത്തി.

9:05 PM, 9 Jun 2024 (IST)

ചന്ദ്രശേഖർ പെമ്മസാനി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രശേഖർ പെമസാനി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ മണ്ഡലത്തിൽ നിന്നാണ് പെമ്മസാനി വിജയിച്ചത്.

9:05 PM, 9 Jun 2024 (IST)

നിത്യാനന്ദ് റായ് സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് നിത്യാനന്ദ് റായ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഉജിയാർപൂർ മണ്ഡലത്തിൽ നിന്നാണ് റായ് വിജയിച്ചത്.

9:05 PM, 9 Jun 2024 (IST)

അനുപ്രിയ പട്ടേൽ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ അപ്‌നാ ദൾ (സോണേലാൽ) നേതാവ് അനുപ്രിയ പട്ടേൽ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

9:05 PM, 9 Jun 2024 (IST)

രാംനാഥ് ഠാക്കൂർ സത്യപ്രതിജ്ഞ ചെയ്‌തു

രാജ്യസഭാ എംപി രാംനാഥ് ഠാക്കൂർ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:54 PM, 9 Jun 2024 (IST)

രാംദാസ് അത്താവലെ സത്യപ്രതിജ്ഞ ചെയ്‌തു

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) തലവനും രാജ്യസഭാ എംപിയുമായ രാംദാസ് അത്താവലെ ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:54 PM, 9 Jun 2024 (IST)

സുരേഷ്‌ ഗോപിയ്‌ക്ക്‌ ക്യാബിനറ്റ്‌ പദവിയില്ല

മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സ്ഥാനമേല്‍ക്കാനൊരുങ്ങുന്ന സുരേഷ് ഗോപിയ്‌ക്ക്‌ ക്യാബിനറ്റ്‌ പദവിയില്ല. 2024 ലോക്‌സഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും താമര വിരിയിക്കുവാൻ സുരേഷ് ഗോപിയിലൂടെ ബിജെപിയ്ക്ക് സാധിച്ചിരുന്നു.

8:53 PM, 9 Jun 2024 (IST)

കൃഷൻപാൽ സത്യപ്രതിജ്ഞ ചെയ്‌തു

ഫരീദാബാദ് എംപി കൃഷൻ പാൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:53 PM, 9 Jun 2024 (IST)

പങ്കജ് ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് പങ്കജ് ചൗധരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.

8:53 PM, 9 Jun 2024 (IST)

ശ്രീപദ് യെസ്സോ നായിക് സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് ശ്രീപദ് യെസ്സോ നായിക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് ഗോവ മണ്ഡലത്തിൽ നിന്നാണ് നായിക് വിജയിച്ചത്.

8:53 PM, 9 Jun 2024 (IST)

ജിതിൻ പ്രസാദ സത്യപ്രതിജ്ഞ ചെയ്‌തു

ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിലിബിത്ത് മണ്ഡലത്തിൽ നിന്നാണ് പ്രസാദ വിജയിച്ചത്.

8:53 PM, 9 Jun 2024 (IST)

ആർഎൽഡിയുടെ ജയന്ത് ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ രാജ്യസഭാ എംപിയും രാഷ്‌ട്രീയ ലോക്‌ദൾ തലവനുമായ ജയന്ത് ചൗധരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:53 PM, 9 Jun 2024 (IST)

ശിവസേനയുടെ പ്രതാപറാവു ജാദവ് സത്യപ്രതിജ്ഞ ചെയ്‌തു

ശിവസേന നേതാവ് പ്രതാപാവ് ജാദവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ ബുൽധാന മണ്ഡലത്തിൽ നിന്നാണ് ജാദവ് വിജയിച്ചത്.

8:53 PM, 9 Jun 2024 (IST)

അർജുൻ റാം മേഘ്‌വാൾ സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് അർജുൻ റാം മേഘ്‌വാൾ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സ്ഥാനമൊഴിയുന്ന സർക്കാരിൽ നിയമമന്ത്രിയായിരുന്ന മേഘ്‌വാൾ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ബിക്കാനീർ സീറ്റിൽ നിന്നാണ് വിജയിച്ചത്.

8:53 PM, 9 Jun 2024 (IST)

ജിതേന്ദ്ര സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് റാവു ഇന്ദർജിത് സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉധംപൂർ മണ്ഡലത്തിൽ നിന്നാണ് സിങ്‌ വിജയിച്ചത്.

8:36 PM, 9 Jun 2024 (IST)

റാവു ഇന്ദർജിത് സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവ് റാവു ഇന്ദർജിത് സിംഗ് സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ഗുഡ്‌ഗാവിൽ നിന്നാണ് സിങ്‌ വിജയിച്ചത്.

8:36 PM, 9 Jun 2024 (IST)

സി ആർ പാട്ടീൽ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് സിആർ പാട്ടീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗുജറാത്തിലെ നവസാരി മണ്ഡലത്തിൽ നിന്ന് വിജയിച്ച പാട്ടീൽ സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയാണ്.

8:36 PM, 9 Jun 2024 (IST)

ചിരാഗ് പാസ്വാൻ സത്യപ്രതിജ്ഞ ചെയ്‌തു

ലോക് ജനശക്തി പാർട്ടി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ നിന്നാണ് പാസ്വാൻ വിജയിച്ചത്.

8:36 PM, 9 Jun 2024 (IST)

ജി കിഷൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ സെക്കന്തരാബാദ് എംപി ജി കിഷൻ റെഡ്ഡി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:36 PM, 9 Jun 2024 (IST)

മൻസുഖ് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്‌തു

രാജ്യസഭാ എംപി മൻസുഖ് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്‌തു. സ്ഥാനമൊഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു മാണ്ഡവ്യ.

8:29 PM, 9 Jun 2024 (IST)

ഹർദീപ് പുരി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ രാജ്യസഭാ എംപി ഹർദീപ് സിങ് പുരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:29 PM, 9 Jun 2024 (IST)

കിരൺ റിജിജു സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് കിരൺ റിജിജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പോയ സർക്കാരിൽ ഭൗമ ശാസ്‌ത്ര മന്ത്രിയായിരുന്ന റിജിജു അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

8:29 PM, 9 Jun 2024 (IST)

അന്നപൂർണാദേവി സത്യപ്രതിജ്ഞ ചെയ്‌തു

കൊഡർമ എംപി അന്നപൂർണാ ദേവി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്‌തു.

8:29 PM, 9 Jun 2024 (IST)

ഗജേന്ദ്ര സിങ്‌ ഷെഖാവത്ത് സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് ഗജേന്ദ്ര സിങ്‌ ഷെഖാവത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് ഷെഖാവത്ത് വിജയിച്ചത്.

8:29 PM, 9 Jun 2024 (IST)

ഭൂപേന്ദർ യാദവ് സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദർ യാദവ് സത്യപ്രതിജ്ഞ ചെയ്‌തു. സ്ഥാനമൊഴിഞ്ഞ സർക്കാരിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ മന്ത്രിയായിരുന്ന യാദവ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അൽവാറിലെ അൽവാർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

8:17 PM, 9 Jun 2024 (IST)

ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ഗുണ എംപി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:17 PM, 9 Jun 2024 (IST)

അശ്വിനി വൈഷ്‌ണവ് സത്യപ്രതിജ്ഞ ചെയ്‌തു

രാജ്യസഭാ എംപി അശ്വിനി വൈഷ്‌ണവ് സത്യപ്രതിജ്ഞ ചെയ്‌തു. സ്ഥാനമൊഴിഞ്ഞ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു അശ്വിനി.

8:17 PM, 9 Jun 2024 (IST)

ഗിരിരാജ് സിങ്‌ സത്യപ്രതിജ്ഞ ചെയ്‌തു

ബെഗുസാരായി എംപി ഗിരിരാജ് സിങ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

8:17 PM, 9 Jun 2024 (IST)

ജുവൽ ഒറാം സത്യപ്രതിജ്ഞ ചെയ്‌തു

ആറ് തവണ സുന്ദർഗഢ് എംപിയായ ജുവൽ ഓറം ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. മുമ്പ് രണ്ട് തവണ കേന്ദ്രമന്ത്രിയായിട്ടുണ്ട് ഓറം.

8:09 PM, 9 Jun 2024 (IST)

വെള്ള കുർത്തയും നീല ജാക്കറ്റും അണിഞ്ഞ്‌ മൂന്നാം സത്യപ്രതിജ്ഞയില്‍ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ വെള്ള കുർത്തയും നീല ജാക്കറ്റും കുര്‍ത്തയും ധരിച്ചു.

8:07 PM, 9 Jun 2024 (IST)

പ്രഹ്ലാദ് ജോഷി സത്യപ്രതിജ്ഞ ചെയ്‌തു

എൻഡിഎ സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധാർവാഡ് മണ്ഡലത്തിൽ നിന്നാണ് ജോഷി വിജയിച്ചത്. സ്ഥാനമൊഴിഞ്ഞ സർക്കാരിൽ ഇന്ത്യയുടെ പാർലമെൻ്ററി കാര്യ, കൽക്കരി, ഖനി വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം.

8:02 PM, 9 Jun 2024 (IST)

കിഞ്ജരാപ്പു റാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്‌തു

തെലുഗു ദേശം പാർട്ടി നേതാവ് കിഞ്ജരാപ്പു റാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തിൽ നിന്ന് നായിഡു തുടർച്ചയായി മൂന്നാം തവണയും വിജയിച്ചു.

7:57 PM, 9 Jun 2024 (IST)

വീരേന്ദ്രകുമാർ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി ഡോ വീരേന്ദ്ര കുമാർ സത്യപ്രതിജ്ഞ ചെയ്‌തു.

7:57 PM, 9 Jun 2024 (IST)

സർബാനന്ദ സോനോവാൾ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദിബ്രുഗഡ് മണ്ഡലത്തിൽ നിന്നാണ് മുൻ അസം മുഖ്യമന്ത്രി വിജയിച്ചത്.

7:57 PM, 9 Jun 2024 (IST)

കാബിനറ്റ് മന്ത്രിയായി രാജീവ് രഞ്ജൻ സിങ് സത്യപ്രതിജ്ഞ ചെയ്‌തു

ജനതാദൾ (യുണൈറ്റഡ്) നേതാവ് രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ മുൻഗർ സീറ്റിൽ നിന്നാണ് സിങ് മത്സരിച്ചത്.

7:52 PM, 9 Jun 2024 (IST)

ജിതൻ റാം മാഞ്ചി കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

മൂന്നാം മോദി സർക്കാരിൽ കാബിനറ്റ് മന്ത്രിയായി ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) തലവൻ ജിതൻ റാം മാഞ്ചി സത്യപ്രതിജ്ഞ ചെയ്‌തു. ഗയ മണ്ഡലത്തിൽ നിന്നാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുൻ ബിഹാർ മുഖ്യമന്ത്രി വിജയിച്ചത്.

7:50 PM, 9 Jun 2024 (IST)

ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സംബൽപൂർ എംപി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്‌തു. കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസം, നൈപുണ്യ വികസന സംരംഭകത്വ മന്ത്രിയായിരുന്നു പ്രധാൻ.

7:50 PM, 9 Jun 2024 (IST)

കാബിനറ്റ് മന്ത്രിയായി പിയൂഷ് ഗോയൽ സത്യപ്രതിജ്ഞ ചെയ്‌തു

മൂന്നാം മോദി സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് പിയൂഷ് ഗോയൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കഴിഞ്ഞ സർക്കാരിൽ വാണിജ്യ-വ്യവസായ മന്ത്രിയായിരുന്ന ഗോയൽ ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

7:42 PM, 9 Jun 2024 (IST)

എച്ച് ഡി കുമാരസ്വാമി കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്നാണ് മുൻ കർണാടക മുഖ്യമന്ത്രി വിജയിച്ചത്.

7:42 PM, 9 Jun 2024 (IST)

കാബിനറ്റ് മന്ത്രിയായി മനോഹർ ലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌തു

ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ കർണാൽ മണ്ഡലത്തിൽ നിന്നാണ് ഖട്ടർ തെരഞ്ഞെടുക്കപ്പെട്ടത്.

7:42 PM, 9 Jun 2024 (IST)

എസ് ജയശങ്കർ സത്യപ്രതിജ്ഞ ചെയ്‌തു

പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി രാജ്യസഭാ എംപി എസ് ജയശങ്കർ അധികാരമേറ്റു. കഴിഞ്ഞ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു ജയശങ്കർ.

7:42 PM, 9 Jun 2024 (IST)

കാബിനറ്റ് മന്ത്രിയായി നിർമ്മല സീതാരാമൻ സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി രാജ്യസഭ എംപി നിർമല സീതാരാമൻ സത്യപ്രതിജ്ഞ ചെയ്‌തു. കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്നു നിർമല സീതാരാമൻ.

7:36 PM, 9 Jun 2024 (IST)

കാബിനറ്റ് മന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിദിഷ മണ്ഡലത്തിൽ നിന്നാണ് ചൗഹാൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

7:36 PM, 9 Jun 2024 (IST)

ജെ പി നദ്ദ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

7:36 PM, 9 Jun 2024 (IST)

നിതിൻ ഗഡ്‌കരി കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

മുതിർന്ന ബിജെപി നേതാവും നാഗ്‌പൂർ എംപിയുമായ നിതിൻ ഗഡ്‌കരി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗഡ്‌കരി കഴിഞ്ഞ സർക്കാരിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രിയായിരുന്നു.

7:28 PM, 9 Jun 2024 (IST)

അമിത് ഷാ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

ബിജെപി നേതാവും ഗാന്ധിനഗർ എംപിയുമായ അമിത് ഷാ രാഷ്ട്രപതി ഭവനിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. അധികാരമൊഴിഞ്ഞ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ഷാ.

7:22 PM, 9 Jun 2024 (IST)

രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്യുന്നു

മോദിയുടെ മൂന്നാം കാബിനറ്റിൽ സത്യപ്രതിജ്ഞ ചെയ്‌ത് രാജ്‌നാഥ് സിങ്

7:12 PM, 9 Jun 2024 (IST)

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് മോദി

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് നരേന്ദ്ര മോദി. ഗാന്ധിനഗർ എംപി അമിത് ഷാ, ലഖ്‌നൗ എംപി രാജ്‌നാഥ് സിംഗ്, വിദിഷ എംപി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പടെ പുതിയ ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാരിൽ മന്ത്രിമാരാകാൻ സാധ്യതയുള്ള എംപിമാർ നേരത്തെ രാഷ്‌ട്രപതി ഭവനിലെത്തി. നേരത്തെ, നിയുക്ത പ്രധാനമന്ത്രി മന്ത്രിസഭയിൽ ഭാഗമാകാൻ പോകുന്ന എംപിമാരുമായി ആശയവിനിമയം നടത്തിയിരുന്നു.

7:12 PM, 9 Jun 2024 (IST)

രജനികാന്ത് രാഷ്‌ട്രപതി ഭവനിൽ

മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രാഷ്‌ട്രപതി ഭവനിൽ എത്തി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്.

7:12 PM, 9 Jun 2024 (IST)

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എത്തി

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ രാഷ്‌ട്രപതി ഭവനിൽ എത്തി

7:06 PM, 9 Jun 2024 (IST)

ഷെയ്‌ഖ് ഹസീന രാഷ്‌ട്രപതി ഭവനിൽ എത്തി

നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെ സമിതിയുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാഷ്‌ട്രപതി ഭവനിൽ എത്തി.

7:01 PM, 9 Jun 2024 (IST)

താന്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് വിട പറയുന്നുവെന്നും, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും മുല്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പതിനെട്ട് വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇനി സാധാരണ പ്രവര്‍ത്തകനായി തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ട്വീറ്റ് ചെയ്‌ത് രാജീവ് ചന്ദ്രശേഖര്‍.

7:01 PM, 9 Jun 2024 (IST)

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ രാഷ്‌ട്രപതി ഭവനിലെത്തി.

6:58 PM, 9 Jun 2024 (IST)

നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ രാഷ്‌ട്രപതി ഭവനിലെത്തി.

6:57 PM, 9 Jun 2024 (IST)

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാഷ്ട്രപതി ഭവനിൽ എത്തി. ഗാനരചയിതാവ് പ്രസൂൺ ജോഷി, അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവ് ടിടിവി ദിനകരൻ എന്നിവരും വേദിയിൽ എത്തിയിരുന്നു.

6:54 PM, 9 Jun 2024 (IST)

അമിത് ഷായും നിതിൻ ഗഡ്‌കരിയും രാഷ്‌ട്രപതി ഭവനിലെത്തി. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെ സമിതിയുടെയും സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ എത്തിയത്. കഴിഞ്ഞ കേന്ദ്രസർക്കാരിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയും ഗഡ്‌കരി റോഡ് ഗതാഗത, ഹൈവേ മന്ത്രിയുമായിരുന്നു.

6:49 PM, 9 Jun 2024 (IST)

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ഭവനിലെത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിയും നടിയുമായ കങ്കണ റണാവത്ത്.

6:47 PM, 9 Jun 2024 (IST)

രാഷ്‌ട്രപതി ഭവനിലെത്തി ബിജെപി നേതാക്കളായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അശ്വിനി വൈഷ്‌ണവ് എന്നിവർ. പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് അനുരാഗ് താക്കൂർ.

6:38 PM, 9 Jun 2024 (IST)

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സെൻട്രൽ വിസ്‌ത പദ്ധതിയിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളും ശുചീകരണ തൊഴിലാളികളും. "വിക്‌സിത് ഭാരത് അംബാസഡർമാരിൽ" വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ഉൾപ്പെടുന്നു.

6:38 PM, 9 Jun 2024 (IST)

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ട്രാൻസ്‌ജൻഡർ വിഭാഗത്തിൽ നിന്നുള്ള 50 ഓളം പേർക്ക് ക്ഷണം. ഇതാദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതെന്ന് ബിജെപി എംപിയും മുൻ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയുമായ വീരേന്ദ്ര കുമാർ.

6:27 PM, 9 Jun 2024 (IST)

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നാമൂഴത്തിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോൾ മുൻ മന്ത്രിസഭയിലെ പല പ്രമുഖരും പുതിയ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. നിരവധി പുതുമുഖങ്ങൾ ഇക്കുറി മോദി മന്ത്രിസഭയിലേക്ക് കടന്നുവന്നിട്ടുണ്ട്...Read More

6:04 PM, 9 Jun 2024 (IST)

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ മലയാളി വന്ദേ ഭാരത് വനിത ലോക്കോ പൈലറ്റും. വന്ദേ ഭാരത് എക്‌സ്പ്രസ്, ജനശതാബ്‌ദി തുടങ്ങിയ ട്രെയിനുകളുടെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോൻ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുകളിൽ ഒരാളാണ്. നിലവിൽ ദക്ഷിണേന്ത്യയിലെ ട്രെയിനുകളുടെ ലോക്കോ പെെലറ്റാണിവര്‍...Read More

MODI THIRD CABINET  നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങ്  NARENDRA MODI SWEARING IN CEREMONY  NDA BJP
Malayali loco pilot invited for prime ministers oath ceremony (ETV Bharat)

5:57 PM, 9 Jun 2024 (IST)

രാജ്യത്ത് സ്ഥിരമായ വോട്ട് വിഹിതം നിലനിർത്തിക്കൊണ്ട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക നേതാവാണ് മോദി. രണ്ട് തവണയിലധികം തെരഞ്ഞെടുക്കപ്പെട്ട മുൻ അമേരിക്കൻ പ്രസിഡന്‍റ് ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ്, മുൻ ജർമ്മൻ ചാൻസലർ ആഞ്ചേല മെർക്കൽ തുടങ്ങിയ ലോകനേതാക്കളുടെ നിരയിലേക്ക് ഇനി മോദിയും. തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന് ശേഷം ആ നേട്ടത്തിലെത്തുന്നയാളാണ് മോദി...Read More

5:43 PM, 9 Jun 2024 (IST)

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. മറ്റ് പ്രതിപക്ഷ നേതാക്കളാരും ചടങ്ങിൽ പങ്കെടുക്കില്ല. ഇന്ത്യ ബ്ലോക്കിൻ്റെ സഖ്യകക്ഷിയായ മമത ബാനർജി സത്യപ്രതിജ്ഞ ചടങ്ങിലേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു...Read More

മല്ലികാർജുൻ ഖാർഗെ (ANI)

5:27 PM, 9 Jun 2024 (IST)

ന്യൂഡല്‍ഹി : കേരളത്തിന് ഇക്കുറി രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾക്ക് കൂടി മൂന്നാം മോദി സർക്കാരിലേക്ക് നറുക്ക് വീണിരിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും.നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ വൈസ് ചെയർമാനായിരുന്നു.... Read More

സുരേഷ് ഗോപി, ജോർജ് കുര്യൻ (ETV Bharat)

Last Updated : Jun 9, 2024, 10:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.