ETV Bharat / bharat

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് 105 വയസ് ; ധീരരക്തസാക്ഷികൾക്ക് ആദരാജ്ഞലി അർപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും - 105 YEARS OF JALLIANWALA BAGH

രാജ്യത്തിന് വേണ്ടി മരണമടഞ്ഞ ധീരരക്തസാക്ഷികളുടെ ഓർമകളിൽ രാജ്യം.

JALLIANWALA BAGH  ജാലിയൻ വാലാബാഗ് കൂട്ടക്കൊല  JALLIANWALA BAGH MASSACRE VICTIMS  ജാലിയൻ വാലാബാഗ് രക്തസാക്ഷികൾ
Prime Minister Narendra Modi and President Droupadi Murmu pay Tribute To Jallianwala Bagh Massacre Victims
author img

By ETV Bharat Kerala Team

Published : Apr 13, 2024, 11:18 AM IST

Updated : Apr 13, 2024, 12:55 PM IST

ന്യൂഡൽഹി : 1919 ഏപ്രിൽ 13 ന് ഇന്ത്യയിൽ നടന്ന ആ കറുത്ത ദിനം ഓർക്കുമ്പോൾ തന്നെ കണ്ണുകളിൽ വേദന നിറയ്‌ക്കുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ആ വേദനിപ്പിക്കുന്ന ഓർമകളുമായി 105 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് രാജ്യം. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ജാലിയൻ വാലാബാഗിൽ മാതൃരാജ്യത്തിനായി എല്ലാം ത്യജിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും എന്‍റെ ഹൃദയംഗമമായ ആദരാഞ്ജലികൾ! സ്വരാജിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ മഹാത്മാക്കളോടും രാജ്യത്തെ ജനങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു. ആ രക്തസാക്ഷികളുടെ ദേശസ്നേഹത്തിന്‍റെ ആത്മാവ് വരും തലമുറകൾക്ക് എന്നും പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കൊളോണിയൽ ഭരണകൂടത്തിന് അടിച്ചമർത്തൽ അധികാരം നൽകിയ റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ ബ്രിട്ടീഷ് സൈന്യം യാതൊരു പ്രകോപനവുമില്ലാതെകൊന്നുവെന്നും രഷ്‌ട്രപതി പറഞ്ഞു. അതേസമയം കൂട്ടക്കൊലയുടെ വേദനിപ്പിക്കുന്ന ഓർമകൾ പങ്കുവെക്കുന്ന ഒരു വീഡിയോ പ്രധാനമന്ത്രി ഷെയർ ചെയ്‌തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, “രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ ജാലിയൻ വാലാബാഗിലെ ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ."ബ്രിട്ടീഷ് ഭരണത്തിന്‍റെ ക്രൂരതയുടെയും മനുഷ്യത്വമില്ലായ്‌മയുടെയും ജീവിക്കുന്ന പ്രതീകമാണ് ജാലിയൻ വാലാബാഗ്.

ഈ കൂട്ടക്കൊല ദേശവാസികളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന വിപ്ലവജ്വാല ഉണർത്തുകയും സ്വാതന്ത്ര്യ സമരത്തെ ജനങ്ങളുടെ പോരാട്ടമാക്കുകയും ചെയ്‌തു. ജാലിയൻ വാലാബാഗിലെ ആത്മാഭിമാനമുള്ള ജനങ്ങളുടെ ജീവിതം ത്യാഗത്തിനും രാജ്യത്തിന് വേണ്ടിയുള്ള സമർപ്പണത്തിനുമുള്ള പ്രചോദനത്തിൻ്റെ ശാശ്വതമായ ഉറവിടമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ഒരു വശത്ത് പെരിയാര്‍, മറുവശത്ത് മോദിയും ആര്‍എസ്‌എസും'; രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്‌ത്രപരമായ പോരാട്ടമെന്ന് രാഹുല്‍ഗാന്ധി - RAHUL GANDHI AGAINST RSS IN TN

Last Updated : Apr 13, 2024, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.