ETV Bharat / bharat

'ഹൈക്കോടതിയിൽ ചോദ്യം ചെയ്യും' ; ഗ്യാൻവാപി കേസ് വിധിയില്‍ മസ്‌ജിദ് വിഭാഗം - ഗ്യാൻവാപി മസ്‌ജിദ് കേസ് വിധി

'വ്യാസ് കാ തെഖാന'യിൽ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരാണസി കോടതിയുടെ തീരുമാനത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം പക്ഷ അഭിഭാഷകൻ.

Muslim side lawyer on Gyanvapi case  Gyanvapi mosque  ഗ്യാൻവാപി മസ്‌ജിദ് കേസ് വിധി  വിധിക്കെതിരെ പ്രതികരിച്ച് അഭിഭാഷകൻ  അലഹബാദ് ഹൈക്കോടതിയെ സമീപിക്കും
ഗ്യാൻവാപി മസ്‌ജിദ് കേസ് വിധിക്കെതിരെ പ്രതികരിച്ച് മുസ്ലീംപക്ഷ അഭിഭാഷകൻ
author img

By ETV Bharat Kerala Team

Published : Feb 1, 2024, 11:40 AM IST

വാരാണസി (ഉത്തർപ്രദേശ്) : ഗ്യാൻവാപി സമുച്ചയത്തിനുള്ളിലെ ‘വ്യാസ് കാ തെഖാന’ ഏരിയയിൽ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്‌ജിദ് വിഭാഗം. 2022ലെ അഡ്വക്കേറ്റ് കമ്മീഷണർ റിപ്പോർട്ടും, എഎസ്ഐയുടെ റിപ്പോർട്ടും, 1937ലെ തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളും അവഗണിച്ചാണ് വാരാണസി കോടതി ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

ഹിന്ദു പക്ഷം തെളിവുകളൊന്നും നൽകിയിട്ടില്ല. 1993-ന് മുമ്പ് പ്രാർത്ഥനകൾ നടന്നിരുന്നു. എന്നാല്‍ അവിടെ അങ്ങനെയൊരു വിഗ്രഹമില്ല. ഈ ഉത്തരവിനെതിരെ ഉന്നത കോടതികളെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയുടെ ഈ ഉത്തരവ് അംഗീകരിക്കില്ല. ഞങ്ങൾ ഇതിനെതിരെ നിയമപരമായി പോരാടും. രാഷ്‌ട്രീയ നേട്ടത്തിനായാണ് ഈ നീക്കം - അഭിഭാഷകന്‍ പറഞ്ഞു.

ബാബറി മസ്‌ജിദ് കേസിൽ സ്വീകരിച്ച അതേ സമീപനമാണ് ഇപ്പോൾ എടുക്കുന്നത്. കമ്മീഷണറുടെ റിപ്പോർട്ടിലും എഎസ്ഐയുടെ റിപ്പോർട്ടിലും ഒന്നുമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും, തീരുമാനത്തിൽ തങ്ങൾക്ക് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1993 ന് മുമ്പ് ഗ്യാൻവാപിയില്‍ പ്രാർത്ഥനകൾ നടന്നിരുന്നതായി തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്‌ചയാണ് (31-01-2024) വാരാണസി കോടതി ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തിനുള്ളിലെ 'വ്യാസ് കാ തെഖാന' ഏരിയയിൽ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയത്.

അടുത്ത ഏഴ് ദിവസത്തിനകം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് വിഷ്‌ണു ശങ്കർ ജെയിൻ വ്യക്തമാക്കിയിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ പൂജ ആരംഭിക്കുമെന്നും എല്ലാവർക്കും പൂജ നടത്താൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (Puja Will Start Within Seven Days).'വ്യാസ് കാ തെഖാന'യിൽ പ്രാർത്ഥന നടത്താൻ ഹിന്ദു പക്ഷത്തിന് അനുമതിയുണ്ട്. ഇതിനായി ജില്ലാ ഭരണകൂടം 7 ദിവസത്തിനകം ക്രമീകരണം ചെയ്യേണ്ടിവരുമെന്നും ജെയിൻ പറഞ്ഞു.

ALSO READ : ഗ്യാന്‍വാപി കേസ്‌, എഎസ്ഐ റിപ്പോർട്ട് ഇരുവിഭാഗങ്ങള്‍ക്കും നല്‍കണമെന്ന് കോടതി

പള്ളിയുടെ നിലവറയിൽ നാല് 'തെഖാനകൾ' (നിലവറകൾ) ഉണ്ട്, അതിൽ ഒരെണ്ണം ഇപ്പോഴും അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിന്‍റെ കൈവശമാണ്. പാരമ്പര്യ പൂജാരി എന്ന നിലയിൽ തന്നെ തെഖാനയിൽ പ്രവേശിച്ച് പൂജ പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് വ്യാസ് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.