മുംബൈ : കുർളയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ശിവം കശ്യപ് (18), കനിസ് ഫാത്തിമ (55), അഫീൽ ഷാ (19), അനം ഷെയ്ഖ് (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 9:30 ഓടെയാണ് അപകടമുണ്ടായത്.
ആറ് ഓട്ടോറിക്ഷയും 10 ബൈക്കും 10 കാല്‍നടയാത്രക്കാരെയും ബസ് ഇടിച്ചതായാണ് വിവരം. അമിത വേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. പിന്നീട് 100 മീറ്റര്‍ പരിധിയില്‍ ഉണ്ടായിരുന്ന 40 ഓളം വാഹനങ്ങളില്‍ ബസ് ഇടിച്ചു. അവസാനം അംബേദ്‌കര്‍ കോളനി ഗേറ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു.
പരിക്കേറ്റവര്‍ സിയോൺ, രാജവാടി ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗണേഷ് ഗാവ്ഡെ പറഞ്ഞു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ബ്രേക്ക് തകരാറാണ് അപകടകാരണമെന്ന് ശിവസേന എംഎൽഎ ദിലീപ് ലാൻഡെ പറഞ്ഞു. വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതോടെ പരിഭ്രാന്തനായ ഡ്രൈവർ അറിയാതെ ആക്‌സിലറേറ്റര്‍ ചവിട്ടി. തുടര്‍ന്ന് ബസിന്‍റെ വേഗം കൂടുകയും 35 ഓളം പേരെ ഇടിക്കുകയുമായിരുന്നു എന്നും ലാൻഡെ പറഞ്ഞു.
Also Read: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ രണ്ടിടങ്ങളിലായി അപകടത്തില്‍പ്പെട്ടു; 20 പേര്‍ക്ക് പരിക്ക്