ETV Bharat / bharat

വിദ്വേഷ പ്രസംഗം: മുഫ്‌തി സൽമാൻ അസ്‌ഹരി റിമാൻഡിൽ - വിദ്വേഷ പ്രസംഗം അസ്ഹരി റിമാണ്ടില്‍

മുഫ്‌തി സൽമാൻ അസ്‌ഹരി റിമാൻഡിൽ കൊണ്ടുപോകുമ്പോൾ നിയമപ്രകാരം അറിയിപ്പ് നൽകിയില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 5, 2024, 1:47 PM IST

മുംബൈ (മഹാരാഷ്‌ട്ര ) : വിദ്വേഷ പ്രസംഗ കേസിൽ ഞായറാഴ്ച രാവിലെ അറസ്റ്റിലായ ഇസ്‌ലാമിക മത പ്രഭാഷകൻ മുഫ്‌തി സൽമാൻ അസ്‌ഹരിയെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്‌ച്ച (ഫെബ്രുവരി 4 ) രാവിലെയാണ് ഗുജറാത്ത് - മുംബൈ തീവ്ര വാദ വിരുദ്ധ സ്ക്വാഡുകളും മുംബൈ പൊലീസും ചേര്‍ന്ന് മുഫ്തി സല്‍മാന്‍ അസ്ഹാരിയെ അറസ്റ്റ് ചെയ്തത്.

മുഫ്‌തി സൽമാൻ അസ്‌ഹരിയുടെ റിമാൻഡ് ആവശ്യപ്പെട്ട് ഗുജറാത്ത് പൊലീസ് മുംബൈ കോടതിയെ സമീപിച്ചിരുന്നു. കോടതി ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ച് അസ്‌ഹരിയെ ജുനഗഡിലേക്ക് കൊണ്ടുപോകാൻ പോലീസിന് അനുവാദം നൽകിയിരുന്നു. എന്നാൽ അസ്‌ഹരിയുടെ റിമാൻഡിനെ എതിർത്ത് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പൊലീസ് അദ്ദേഹത്തെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു.

റിമാൻഡിൽ കൊണ്ടുപോകുമ്പോൾ നിയമപ്രകാരം നൽകേണ്ട അറിയിപ്പ് നൽകിയില്ലെന്നും അദ്ദേഹത്തെ ജുനാഗഡിലേക്ക് കൊണ്ട് പോകുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അസ്ഹരിയുടെ അഭിഭാഷകൻ ആരിഫ് സിദ്ദിഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനുവരി 31 ന് രാത്രിയാണ് ജുനഗഡില്‍ അസ്ഹരി വിവാദമായ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് പരിപാടിയുടെ സംഘാടകരെയടക്കം പ്രതി ചേര്‍ത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനെതിരെ ഐപിസി 153 B അനുസരിച്ചാണ് കേസെടുത്തത്.

പരിപാടിയുടെ സംഘാടകരായ മൊഹമ്മദ് യൂസഫ് മാലേക്ക്, അസിം ഹബീബ് ഒഡേദര എന്നിവരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അസ്ഹരിയുടേത് മത പരിപാടിയാണെന്നും ലഹരിമുക്ത പ്രചാരണമാണ് ഉദ്ദേശിക്കുന്നതെന്നും കാണിച്ചാണ് സംഘാടകര്‍ പരിപാടിക്ക് അനുമതി തേടിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റുമായി സഹകരിക്കാന്‍ തയാറാണെന്ന് അസ്ഹാരി അറിയിച്ചിട്ടും മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിവളഞ്ഞ് പൊലീസ് അറസ്റ്റ് നടത്തിയതിനെ ചോദ്യം ചെയ്ത് അസ്ഹരിയുടെ അഭിഭാഷകരും അദ്ദേഹത്തിന്‍റെ അനുയായികളും രംഗത്തെത്തി.

കസ്റ്റഡിയിലെടുത്ത അസ്ഹരിയെ കൊണ്ടു പോയ മുംബൈയിലെ ഘാട്കോപ്പര്‍ പൊലീസ് സ്റ്റേഷനു പുറത്തും അദ്ദേഹത്തിന്‍റെ അനുയായികള്‍ തടിച്ചു കൂടിയിരുന്നു. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയവര്‍ ഗതാഗത തടസ്സമുണ്ടാക്കിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

അസ്‌ഹരിയുടെ അറസ്റ്റിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ ദേശീയ വക്താവ് വാരിസ് പത്താൻ പ്രതികരിച്ചു. മുഫ്‌തി സൽമാൻ അസ്ഹരി പ്രകോപനപരമായ ഒരു പ്രസംഗവും നടത്തിയിട്ടില്ല, അദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് വാരിസ് പത്താൻ പറഞ്ഞു.

നിയമ നടപടികൾ പാലിക്കണം. സെക്ഷൻ 41 എ പ്രകാരം അദ്ദേഹത്തിന് നോട്ടീസ് നൽകണം. ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങൾ. യഥാർത്ഥ വിദ്വേഷ പ്രസംഗങ്ങൾ നടക്കുമ്പോൾ എന്ത്കൊണ്ട് സർക്കാർ കേസ് എടുക്കുന്നില്ല, എന്ത്കൊണ്ട് അവരെയൊന്നും അറസ്റ്റ് ചെയ്യുന്നില്ല എന്നും വാരിസ് പത്താൻ ചോദിച്ചു.

Also read :അയോധ്യ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ക്കെതിരെ പൊലീസില്‍ പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.