യാദ്ഗിരി (കർണാടക): മക്കൾക്കൊപ്പം പരീക്ഷ എഴുതുന്ന അമ്മമാരെ നമ്മൾ സിനിമകളിൽ കാണാറുണ്ട് എന്നാൽ അങ്ങനെ യഥാർത്ഥത്തിൽ തന്‍റെ മകനൊപ്പം പരീക്ഷ എഴുതിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള ഒരമ്മ. ഷഹാപുര താലൂക്കിലെ സാഗര ഗ്രാമത്തിലാണ് മകനോടൊപ്പം അമ്മ എസ്എസ്എൽസി പരീക്ഷ എഴുതിയ അപൂർവ സംഭവം. കർണാടക പബ്ലിക് സ്‌കൂൾ വിദ്യാർഥിയായ മല്ലികാർജുന ശിവണ്ണ ചൗഡ ഗുണ്ടയ്‌ക്കൊപ്പം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അമ്മ ഗംഗമ്മയും പരീക്ഷാ കേന്ദ്രത്തിലേക്ക് നടക്കുമ്പോൾ മറ്റ് വിദ്യാർഥികൾ വളരെ കൗതുകത്തോടെ നോക്കി.
ഗംഗമ്മ ഒമ്പതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. എന്നാല്‍ ചില കാരണങ്ങളാൽ സ്‌കൂളിനോട് വിട പറയേണ്ടി വന്നു. അതിനിടെ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞിട്ടും സ്‌കൂൾ പഠനം തുടർന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പഠനത്തോട് പൂർണമായും വിട പറഞ്ഞ് പഠനം പാതി വഴിയിൽ നിർത്തി.
നിലവിൽ ഒരു വനിതാ സ്വാശ്രയ സംഘത്തിൽ വോളൻ്റിയറായി ജോലി ചെയ്യുകയാണ് ഗംഗമ്മ. ജോലിയുടെ ഭാഗമായി തനിക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതുകൊണ്ട് വീണ്ടും പഠിച്ച് പരീക്ഷയെഴുതാൻ തയ്യാറായി എന്ന് ഗംഗമ്മപറഞ്ഞു. 32-ാം വയസിൽ ഒരു അമ്മ മകനോടൊപ്പം പരീക്ഷ എഴുതുന്നത് പരീക്ഷാ കേന്ദ്രത്തിലെ മറ്റ് വിദ്യാർഥികൾക്കും പ്രചോദനമായി.
Also read : എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു; സ്‌കൂളുകളില്‍ വികാര നിര്‍ഭരമായ വിടവാങ്ങല്‍ നിമിഷങ്ങള്‍