ETV Bharat / bharat

ഹൈദരാബാദിൽ ദുരഭിമാനക്കൊല; വിവാഹത്തിന് വിസമ്മതിച്ച 19കാരിയെ അമ്മ ക്രൂരമായി കൊലപ്പെടുത്തി - Hyderabad Honour Killing

ഇബ്രാഹീംപട്ടണത്ത് അമ്മ മകളെ കൊന്നു. മാതാപിതാക്കൾ പറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനാണ് മകളെ കൊന്നത്.

Honour Killing  Hyderabad Telangana  Young Woman death  Mother Kills Daughter
ഹൈദരാബാദിൽ ദുരഭിമാനക്കൊല, അമ്മ മകളെ കൊന്നു
author img

By ETV Bharat Kerala Team

Published : Mar 20, 2024, 11:23 AM IST

ഹൈദരാബാദ് : മാതാപിതാക്കൾ പറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി അമ്മ. ഇബ്രാഹിംപട്ടണത്ത് ഭാർഗവി എന്ന പെൺകുട്ടിയെയാണ് അവളുടെ അമ്മ കൊലപ്പെടുത്തിയത് (Mother Kills Daughter). ദണ്ഡുമൈലാരം ഗ്രാമത്തിലെ ബിരുദ വിദ്യാർഥിനിയാണ് ഭാർഗവി.

19 കാരിയായ ഭാർഗവിയെ അവരുടെ മാതാപിതാക്കളായ മോട്ടെ ഐലയ്യയും ജംഗമ്മയും അവരുടെ അനന്തരവനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് നിർബന്ധിക്കാൻ ശ്രമിച്ചത് കുടുംബ വഴക്കില്‍ കലാശിക്കുകയായിരുന്നു. ഭാർഗവിക്ക് അവരുടെ നാട്ടിലെ തന്നെ വേറൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി, ഭാർഗവി തന്‍റെ പ്രണയം വെളിപ്പെടുത്തി. അത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയും തുടർന്നുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ജംഗമ്മ ഭാർഗവിയെ ക്രൂരമായി ആക്രമിക്കുകയും ഒടുവിൽ സാരികൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്‌തുവെന്നാണ് ഇബ്രാഹീംപട്ടണം പൊലീസില്‍ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരഭിമാനത്തിന്‍റെ പേരില്‍ മകളെ കൊലപ്പെടുപത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസിപി രാജുവും സി ഐ സത്യനാരായണയും ഭാർഗവിയുടെ കൊലപാതകത്തില്‍ അമ്മയ്‌ക്ക് പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെയാണ് (19-03-2024) ഭാർഗവിയുടെ മരണം സംഭവിക്കുന്നത്. ഭാർഗവിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തുവെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ തൊണ്ടയിലെ മുറിവുകൾ ഭാർഗവിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചു.

പെൺകുട്ടിയെ അവളുടെ അമ്മ തല്ലിക്കൊന്നതായി ആരോപിക്കുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു. ഭാർഗവിയുടെ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ഭാർഗവിയുടെ അമ്മയാണ് അവളെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ : ദുരഭിമാന കൊല; യുവാവിനെ ഭാര്യ സഹോദരന്‍റെ നേതൃത്വത്തില്‍ കഴുത്തറുത്ത് കൊന്നു, അഞ്ചുപേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.