ജൽഗാവ് : നേപ്പാളിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട 25 ഇന്ത്യൻ തീർഥാടകരുടെ ഭൗതികാവശിഷ്‌ടങ്ങൾ വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. ഇന്ത്യൻ എയർഫോഴ്‌സ് മീഡിയ കോര്‍ഡിനേഷന്‍ സെന്‍റര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വ്യോമസേന എക്‌സില്‍ കുറിച്ചു.
Responding swiftly to a call for crucial humanitarian support, the #IAF deployed a C-130J aircraft to airlift the mortal remains of 25 Indian citizens who tragically lost their lives in a road accident in Nepal. The mortal remains were transported from Bharatpur (Nepal) to… pic.twitter.com/8YaneUtALo
— Indian Air Force (@IAF_MCC) August 24, 2024
ഇന്നലെയാണ് (23-08-2024) പടിഞ്ഞാറൻ നേപ്പാളിലെ തനാഹുൻ ജില്ലയ്ക്ക് സമീപമുണ്ടായ ബസപകടത്തിൽ 27 ഇന്ത്യൻ തീർഥാടകര്‍ കൊല്ലപ്പെട്ടത്. റോഡിൽ നിന്ന് നദീതടത്തിലേക്ക് ബസ് മറിയുകയായിരുന്നു. രണ്ട് പേരുടെ മൃതദേഹങ്ങൾ അവരുടെ ജന്മനാടായ ഗോരഖ്‌പൂരിലേക്ക് റോഡ് മാർഗം അയച്ചതായി ചിത്വാൻ ചീഫ് ജില്ല ഓഫിസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു. ബസിന്‍റെ ഡ്രൈവറുടെയും സഹായിയുടെയും മൃതദേഹങ്ങളാണ് റോഡ് മാര്‍ഗം അയച്ചത്.
नेपाळ मध्ये झालेल्या दुर्दैवी अपघातात मृत्यूमुखी पडलेल्या जळगांव जिल्ह्यातील 25 नागरिकांचे पार्थिव घेऊन भारतीय वायु दलाच्या विमानाने आज सायंकाळी 7.00 वा. पर्यंत जळगाव विमानतळ येथे पोहचणार आहे.
— Raksha Khadse (@khadseraksha) August 24, 2024
सर्वांनी शोकाकुल कुटुंबीयांना सहकार्य करावे आणि कोणतीही गैरसोय होऊ देऊ नये हि विनंती. pic.twitter.com/UOvrQ9AkI1
കാഠ്‌മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്‌പിറ്റലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 16 പേരെയും കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്‌സെ, മഹാരാഷ്‌ട്ര നിയമസഭാംഗം സഞ്ജയ് ശുഭകർ എന്നിവർ ഇന്ന് രാവിലെ നേപ്പാളിലെത്തി സന്ദര്‍ശിച്ചിരുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖകുമായി ഖാഡ്സെ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.
Also Read : പൂനെയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു; ക്യാപ്റ്റന് ഗുരുതര പരിക്ക്