ഹൈദരാബാദ്: മയക്കുമരുന്ന് കൊറിയറിൽ എത്തിയെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ്. ഹൈദരാബാദില്‍ ഡോക്‌ടറുടെ പക്കലില്‍ നിന്നും സൈബർ കുറ്റവാളികൾ കൈക്കലാക്കിയത് 48 ലക്ഷം രൂപ. സംഭവത്തില്‍ തട്ടപ്പിന് ഇരയായ യുവതി ഹൈദരാബാദ് സൈബർ പൊലീസിൽ പരാതി നല്‍കി.
ഡോക്‌ടറെ വിളിച്ച് തങ്ങൾ ഡൽഹി പൊലീസാണെന്നും, മലേഷ്യയിൽ നിന്ന് ഡൽഹിയിലേക്ക് കൊറിയർ കമ്പനി വഴി ഇവരുടെ പേരിൽ പാഴ്‌സൽ എത്തിയിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം, പൊലീസ് വീട്ടിലെത്തുമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഭീഷണിപ്പെടുത്തി. സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബാങ്കിൻ്റെ വിവരങ്ങൾ തിരക്കി. സെക്യൂരിറ്റി ഫണ്ടിൽ തുക അടക്കാൻ ആവശ്യപ്പെട്ടു.
തന്‍റെ അക്കൗണ്ടിൽ 3 3,000 രൂപ മാത്രമാണുള്ളതെന്ന് ഇരയായ യുവതി പറഞ്ഞപ്പോൾ ബാങ്ക് നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ചു. ഭയന്ന്, തനിക്ക് 25 ലക്ഷം രൂപ വീതം രണ്ട് സ്ഥിരനിക്ഷേപമുണ്ടെന്ന് ഇര പറഞ്ഞു. ആർബിഐയുടെ രഹസ്യ അക്കൗണ്ടിൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ക്രിമിനലിന്‍റെ പ്രസ്‌തുത അക്കൗണ്ടിലേക്ക് ഇര 48 ലക്ഷം രൂപ കൈമാറി. പിന്നീട് സംശയം തോന്നിയ യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: ഫോറെക്‌സ് ട്രേഡിങ്ങിന്‍റെ പേരില്‍ തട്ടിപ്പ്; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് നഷ്‌ടമായത് 1.89 കോടി രൂപ