ETV Bharat / bharat

ലൈംഗിക ആരോപണം: രാജ്ഭവനിൽ പൊലീസ് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി സി വി ആനന്ദ ബോസ് - ANANDA BOSE BANNED POLICE ENTRY - ANANDA BOSE BANNED POLICE ENTRY

ലൈംഗിക ആരോപണം ഉന്നയിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്‌ത്രീ ഗവർണർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതിയില്ലാതെ രാജ്‌ഭവനിലേക്ക് പ്രവേശിക്കുന്നതിന് ഗവർണർ ആനന്ദ ബോസ് വിലക്കേർപ്പെടുത്തിയത്.

ALLEGATION AGAINST WB GOVERNOR  COMPLAINT ON C V ANANDA BOSE  സി വി ആനന്ദ ബോസ്  ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക ആരോപണം
CV Ananda Bose Banned Police Entry at Raj Bhavan (ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 3, 2024, 3:30 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ സി വി ആനന്ദ ബോസ് രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം വിലക്കി. അനുമതിയില്ലാതെ രാജ്‌ഭവനിലേക്ക് പൊലീസ് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്ത്രീ ഗവർണർക്കെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗവർണർ നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മേലധികാരികളെ അനുനയിപ്പിക്കാനായി അനധികൃതവും നിയമവിരുദ്ധവും കപടവുമായ അന്വേഷണം നടത്തുകയാണെന്നും, ഇതിനായി രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നും രാജ്‌ഭവൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള ലൈംഗിക ആരോപണം ആസൂത്രിതമാണെന്നാണ് ഗവർണറുടെ വാദം.

രാജ്ഭവൻ ഹെയർ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി രേഖാമൂലം പരാതി നൽകിയത്. പരാതിക്കാരിയെ ജോലിയെക്കുറിച്ച് സംസാരിക്കാൻ രണ്ടു തവണ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് വിവരം. ആദ്യ ദിവസം ഭയന്നോടിയ സ്‌ത്രീയെ രണ്ടാം ദിവസം, ജോലിയിൽ സ്ഥിരനിയമനമാക്കാമെന്ന വ്യാജേന വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Also Read: പശ്ചിമ ബംഗാൾ ഗവർണര്‍ സിവി ആനന്ദ ബോസിനെതിരെ പീഡന പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.