ETV Bharat / bharat

മുഹമ്മദ് ഷമിക്ക് കണങ്കാലില്‍ ശസ്‌ത്രക്രിയ ; പരിക്കിന് ചികിത്സ യുകെയില്‍

2023ലെ ഏകദിന ലോകകപ്പിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.

Mohammed Shami  Shami Undergoes Heel Operation  underwent a successful heel surgery  മുഹമ്മദ് ഷമി  കണങ്കാലിലെ ശസ്ത്രക്രിയ വിജയകരം
Mohammed Shami
author img

By ETV Bharat Kerala Team

Published : Feb 27, 2024, 1:48 PM IST

ഹൈദരാബാദ് : ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിയുടെ കണങ്കാലിലെ ശസ്‌ത്രക്രിയ വിജയകരം. സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും തിരിച്ചെത്താൻ താൻ കാത്തിരിക്കുകയാണെന്നും ഷമി പറഞ്ഞു. 'കണങ്കാലിലെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുക്കും, പക്ഷെ തിരികെ വരാൻ കാത്തിരിക്കുകയാണ്' - ഷമി എക്‌സില്‍ കുറിച്ചു.

ബ്രിട്ടനിൽ വച്ചാണ് ഷമി ശസ്‌ത്രക്രിയയ്ക്ക് വിധേയനായത്. 33 കാരനായ ഷമി ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്. അർജുന അവാർഡ് ജേതാവായ ഷമിക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നഷ്‌ടമായിരുന്നു.

രാജ്യത്ത് നടന്ന ഐസിസി ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പിന്‍റെ ഫൈനലിൽ ഇന്ത്യയെത്തുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ്‌ ഷമി. ഇന്ത്യക്കായി 64 ടെസ്റ്റുകളും 101 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും കളിച്ച ഷമി യഥാക്രമം 229, 195, 24 എന്നിങ്ങനെ വിക്കറ്റുകൾ നേടിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ ബംഗാളിന് വേണ്ടിയാണ് ഷമി കളിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.