വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്‍റെ മണ്ഡലമായ വാരണാസിയില്‍. ആരോഗ്യം,വിദ്യാഭ്യാസം,ജല ഗതാഗതം, സാംസ്‌കാരിക പൈതൃകം തുടങ്ങി വിവിധ മേഖലകളിലുള്ള പദ്ധതികള്‍ മോദി ഇന്ന് (23 ഫെബ്രുവരി) ഉദ്‌ഘാടനം നിര്‍വഹിക്കും (Modi in Varanasi). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വികസനത്തിന് മാതൃകയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇതാണ് മോദിയുടെ ഗ്യാരന്‍റി. പൈതൃകത്തിന്‍റെയു വികസനത്തിന്‍റെയും മാതൃകയായാണ് കാശിയെ ഇപ്പോൾ കാണുന്നത്'- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ മോദി പറഞ്ഞു. യുണിവേഴ്‌സിറ്റിയിലെ കാശി സൻസദ് ഗ്യാൻ പ്രതിയോഗിത, കാശി സൻസദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത എന്നിവയിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിനെത്തിയതാണ് മോദി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരിയുമാണ് സർവ്വകലാശാലയിൽ മോദിയെ സ്വീകരിക്കാനെത്തിയത്.