ന്യൂഡല്‍ഹി: ബിജെപി നേതാക്കളും അനുയായികളും അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ തിരുത്തുന്ന തിരക്കിലാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അവര്‍ തങ്ങളുടെ പ്രൊഫൈലിനൊപ്പം ചേര്‍ത്ത 'മോദി ക പരിവാര്‍' (മോദിയുടെ കുടുംബം)എന്ന വിശേഷണം നീക്കുകയാണ് അവര്‍. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.
കേന്ദ്രമന്ത്രിമാരടക്കം നിരവധി പേരാണ് തങ്ങളുടെ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകളില്‍ ഈ വിശേഷം ചേര്‍ത്തത്. പ്രധാനമന്ത്രിക്കെതിരെ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് നടത്തിയ ഒരു പരിഹാസത്തിന് പിന്നാലെയാണ് നേതാക്കളും പ്രവര്‍ത്തകരും ഇത്തരത്തില്‍ ഒരു വിശേഷണം തങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. പ്രധാനമന്ത്രിക്ക് കുടുംബമില്ല എന്നായിരുന്നു ലാലുവിന്‍റെ പരിഹാസം. എന്നാല്‍ ഇന്ത്യയാണ് തന്‍റെ കുടുംബമെന്ന് മോദി തിരിച്ചടിച്ചു.
ഈ സന്ദേശത്തിന്‍റെ അര്‍ത്ഥം കൃത്യമായി ജനങ്ങളിലേക്ക് എത്തിയെന്നതിന്‍റെ തെളിവാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുണ്ടായ വിജയമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് പുത്തന്‍ കരുത്ത് നല്‍കി. ഇത്തരം പ്രചാരണങ്ങളാണ് തനിക്കൊരു മൂന്നാം വട്ടം കൂടി നല്‍കിയിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.
Also Read: പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിന് തോറ്റേനേ..; രാഹുല്‍ ഗാന്ധി