ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നാമൂഴത്തിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോൾ, അദ്ദേഹത്തിന്‍റെ മുൻ ഭരണകാലത്തെ നിരവധി പ്രമുഖര്‍ പുതിയ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പരിചിതരായ പലരും ഇക്കുറി മന്ത്രിസഭയില്‍ ഉണ്ടാകില്ലെങ്കിലും നിരവധി പുതുമുഖങ്ങൾ മോദി മന്ത്രിസഭയിലേക്ക് കടന്നുവന്നിട്ടുണ്ട്.
പുതിയ മന്ത്രിസഭയിലെ അസാന്നിധ്യങ്ങള്‍
കഴിഞ്ഞ മന്ത്രിസഭയില്‍ നിരവധി പ്രമുഖരെ മോദി ഉള്‍പ്പെടുത്തിയിരുന്നു. ഇക്കുറി ഒഴിവാക്കപ്പെട്ട ആ പ്രമുഖര്‍ ഇവരാണ്.
- അജയ് ഭട്ട്
- സാധ്വി നിരഞ്ജൻ ജ്യോതി
- മീനാക്ഷി ലേഖി
- രാജ്‌കുമാർ രഞ്ജൻ സിങ്ങ്
- ജനറൽ വി കെ സിങ്ങ്
- ആർ കെ സിങ്ങ്
- അർജുൻ മുണ്ട
- സ്‌മൃതി ഇറാനി
- അനുരാഗ് താക്കൂർ
- രാജീവ് ചന്ദ്രശേഖർ
- നിഷിത് പ്രമാണിക്
- അജയ് മിശ്ര തേനി
- സുഭാഷ് സർക്കാർ
- ജോൺ ബാർല
- ഭാരതി പവാർ
- അശ്വിനി ചൗബെ
- റാവുസാഹെബ് ദൻവെ
- കപിൽ പാട്ടീൽ
- നാരായൺ റാണെ
- ഭഗവത് കരാഡ്
അമിത് ഷാ, രാജ്‌നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, നിതിന്‍ ഗഡ്‌കരി തുടങ്ങിയ പ്രമുഖര്‍ ഇക്കുറിയും മന്ത്രിസഭയില്‍ ഉണ്ടാകും. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരടക്കം നിരവധി പുതുമുഖങ്ങളും ഇക്കുറിയുണ്ടാകും. ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി, എന്നിവരാണ് പുതുമുഖങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍.
ശിവരാജ് സിങ്ങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, മനോഹര്‍ലാല്‍ ഖട്ടര്‍, ജിതിന്‍ റാം മാഞ്ചി, എച്ച് ഡി കുമാരസ്വാമി, ചിരാഗ് പാസ്വാന്‍ എന്നിവരും മന്ത്രിമാരാകും.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് 22 എംപിമാർ കൂടിക്കാഴ്‌ചയ്ക്കായി പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു. അതില്‍ ഇവര്‍ ഉൾപ്പെടുന്നു:
- സർബാനന്ദ സോനോവാൾ
- ചിരാഗ് പാസ്വാൻ
- അന്നപൂർണാ ദേവി
- മനോഹർ ലാൽ ഖട്ടർ
- ശിവരാജ് സിംഗ് ചൗഹാൻ
- ഭഗീരഥ് ചൗധരി
- ജിതിൻ പ്രസാദ്
- എച്ച് ഡി കുമാരസ്വാമി
- ജ്യോതിരാദിത്യ സിന്ധ്യ
- നിർമല സീതാരാമൻ
- രവ്നീത് ബിട്ടു
- അജയ് തംത
- റാവു ഇന്ദ്രജിത് സിംഗ്
- നിത്യാനന്ദ് റായ്
- ജിതൻ റാം മാഞ്ചി
- ധർമ്മേന്ദ്ര പ്രധാൻ
- ഗജേന്ദ്ര സിംഗ് ഷെഖാവത്
- ഹർഷ് മൽഹോത്ര
- എസ് ജയശങ്കർ
- സി ആർ പാട്ടീൽ
- കൃഷ്‌ണപാൽ ഗുർജാർ.
ഇവരില്‍ പലരും മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്ന സൂചനയുണ്ട്.
Also Read: കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും