ന്യൂഡല്‍ഹി : ഇന്ത്യൻ ആർമിയ്ക്കും കോസ്റ്റ് ഗാർഡിനുമായി 34 അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്) ധ്രുവ് എംകെ III ഏറ്റെടുക്കുന്നതിന് ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡുമായി 8073 കോടി രൂപയുടെ കരാറിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) അംഗീകാരത്തിന് പിന്നാലെയാണ് നടപടി.
ഇന്ത്യൻ ആർമിയുടെ എഎൽഎച്ച് ധ്രുവ് എംകെ III (യൂട്ടിലിറ്റി), സേര്‍ച്ച് & റെസ്ക്യൂ, ട്രൂപ്പ് ട്രാൻസ്പോർട്ടേഷൻ, ഇന്‍റേണൽ കാർഗോ, ക്യാഷ്വാലിറ്റി ഇവാക്വേഷന്‍ തുടങ്ങിയവയ്ക്കായി രൂപകൽപ്പന ചെയ്‌തതാണ്. സിയാച്ചിൻ ഗ്ലേസിയർ, ലഡാക്ക് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഇവ കരുത്ത് തെളിയിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡിന്‍റെ എഎൽഎച്ച് ധ്രുവ് എംകെ III എംആര്‍ (മാരിടൈം റോൾ), സമുദ്ര നിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം, റാപ്പെല്ലിംഗ് ഓപ്പറേഷനുകൾ കൂടാതെ കാർഗോ & പേഴ്‌സണൽ ഗതാഗതം, മലിനീകരണ വിശകലനം, മെഡിക്കൽ കാഷ്വാലിറ്റി റെസ്‌ക്യൂ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കടലിലും കരയിലും പ്രതികൂലമായ അന്തരീക്ഷത്തിൽ പോലും തന്‍റെ ശക്തി തെളിയിച്ചവയാണ് എഎൽഎച്ച് ധ്രുവ് എംകെ III എംആര്‍.
പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 200-ലധികം എംഎസ്എഇകളിൽ നിന്നുള്ള ഉപകരണങ്ങളുടെ വിതരണവും ഇതിന് ആവശ്യമായി വരുന്നുണ്ട്. കൂടാതെ 70 പ്രാദേശിക കച്ചവടക്കാരും ഈ പ്രക്രിയയിൽ പങ്കാളികളാകും. ഇവ ഈ മേഖലയിലെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സ്വാധീനം ചെലുത്തുന്ന ഘടകമാണ്.
Also Read : ഇന്ത്യയുടെ ആദ്യ സെമി കണ്ടക്‌ടര്‍ ചിപ്പ് 2026ല്‍ പുറത്തിറങ്ങും ; പ്രഖ്യാപനവുമായി അശ്വിനി വൈഷ്‌ണവ്