ETV Bharat / bharat

മഴയുടെ പണി, ഹൈദരാബാദ് മെട്രോ സര്‍വീസ് തടസപ്പെട്ടു; വലഞ്ഞ് യാത്രക്കാര്‍ - HYDERABAD METRO SERVICE - HYDERABAD METRO SERVICE

സാങ്കേതിക തകാരാറുമൂലം ഹൈദരാബാദില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് എംജിബിഎസ് ട്രാൻസ്‌കോ ഫീഡർ തകരാറിലായതും വൈദ്യുതി വിതരണം തടസപ്പെട്ടതുമാണ് സർവീസുകൾ തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍.

HYDERABAD METRO  METRO TECHNICAL GLITCH  ഹൈദരാബാദ് മെട്രോ  മെട്രോ ട്രെയിൻ സാങ്കേതിക തകരാര്‍
Hyderabad Metro (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 1:40 PM IST

ഹൈദരാബാദ്: മെട്രോ ട്രെയിന്‍റെ സാങ്കേതിക തകാരാറുമൂലം യാത്രക്കാർ വലഞ്ഞു. ബുധനാഴ്‌ച വൈകുന്നേരം മിയാപൂരിൽ നിന്ന് എൽബി നഗറിലേക്ക് വരികയായിരുന്ന മെട്രോ ട്രെയിൻ സാങ്കേതിക കാരണങ്ങളാൽ ഇറം മൻസിൽ മെട്രോ സ്‌റ്റേഷനിൽ നിർത്തുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ടും വാതിലുകൾ തുറക്കാന്‍ വൈകിയതിനാൽ യാത്രക്കാർക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു.

കൂടാതെ, എൽബി നഗർ മെട്രോ സ്‌റ്റേഷനിലെ എക്‌സിറ്റ് മെഷീനുകൾ തകരാറിലായത് മൂലം യാത്രക്കാർക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. കനത്ത മഴയിലും കാറ്റിലും എംജിബിഎസ് ട്രാൻസ്‌കോ ഫീഡർ തകരാറിലായതും വൈദ്യുതി വിതരണം തടസപ്പെട്ടതുമാണ് സർവീസുകൾ ബുദ്ധിമുട്ടിലാകാന്‍ കാരണമായത്. മിയാപൂർ ഫീഡറിൽ നിന്ന് ഏഴു മിനിറ്റിനുള്ളിൽ തന്നെ സർവീസ് പുനസ്ഥാപിച്ചു.

Also Read: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.