ഗാന്ധിനഗർ : മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സീനിയര്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയിലാണ് സംഭവം. അവസാനവർഷ മെഡിക്കൽ വിദ്യാർഥിയായ പ്രതി രണ്ടാം വർഷ വിദ്യാർഥിനിയെ ആശുപത്രിയുടെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം.
തുടർന്ന് പ്രതിക്കെതിരെ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഒരേ മെഡിക്കൽ കോളജിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ ഇരുവരും തമ്മിൽ അടുത്തിടെ വഴക്കുണ്ടായതായാണ് വിവരം.
പെൺകുട്ടിയുടെ ഫോൺ കോളുകളുടെ റെക്കോർഡ് തൻ്റെ പക്കലുണ്ടെന്ന് പറഞ്ഞ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കോൾ റെക്കോർഡുകൾ ഡിലീറ്റ് ചെയ്യാനെന്ന വ്യാജേനയാണ് പ്രതി പെൺകുട്ടിയെ വിളിച്ചു വരുത്തിയത്. തുടർന്ന് ആശുപത്രിയുടെ ടെറസിലേക്ക് കൊണ്ടുപോയി പീഡിച്ചതാണെന്ന് പൊലീസ് നല്‍കുന്ന വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also read: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; പതിനാലുകാരന്‍ പിടിയില്‍