ചെന്നൂര്‍: ഭര്‍ത്താവിന്‍റെയും മാതാപിതാക്കളുടെയും സഹായത്തോടെ കാമുകനെ തല്ലിക്കൊന്ന് കത്തിച്ച് യുവതി. തെലങ്കാനയിലെ കമ്മരിപള്ളി, ആദിലാബാദ് ജില്ലയിലെ ചെന്നൂര്‍ മണ്ഡലത്തിലാണ് സംഭവം. കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം തല്ലിക്കൊല്ലുകയായിരുന്നു.
സംഭത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം: 12 വര്‍ഷം മുമ്പാണ് കമ്മരിപള്ളിയിലെ മൊഗിളി സുഗുണക്ക-ഒടെലു ദമ്പതികളുടെ മകള്‍ പദ്മ, ബട്ടെ ശേഖര്‍ എന്നയാളെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. 5 വര്‍ഷം മുമ്പ് അതേ ഗ്രാമത്തിലെ രാമഗിരി മഹേന്ദ്രര്‍ എന്ന 28 കാരനുമായി പദ്മ പ്രണയത്തിലായി. നാലു മാസം മുമ്പ് പദ്മ കാമുകന്‍ മഹേന്ദറിനൊപ്പം പോയി. പദ്മയുടെ ഭര്‍ത്താവ്, പദ്മയെ കാണാനില്ലെന്ന് പരാതി നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം കഴിയാനാകില്ലെന്ന് പദ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഒരു മാസം മുമ്പ്, മഹേന്ദറുമായി വഴക്കിട്ട് പദ്മ സ്വന്തം വീട്ടിലേക്ക് വന്നു. മഹേന്ദര്‍ ഇവിടെയെത്തി ശല്യം ചെയ്യാന്‍ ആരംഭിച്ചതോടെ പദ്മ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് ശേഖറിനെ വിവരം അറിയിച്ചതോടെ ഇയാളും സഹായത്തിനെത്തി. ചൊവ്വാഴ്ച (13.02.24) രാത്രി പദ്മ കാമുകന്‍ മഹേന്ദറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഗ്രാമത്തിലുള്ള രണ്ടുപേരെ കൂടെകൂട്ടിയാണ് മഹേന്ദര്‍ എത്തിയത്. ഇവരെ വീടിന് സമീപത്ത് നിര്‍ത്തിയിരുന്നു. വീട്ടിലെത്തിയ മഹേന്ദറിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം പദ്മയും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കാളവണ്ടിയില്‍ കാട്ടിലെത്തിച്ച് സംസ്കരിച്ചു.
പദ്മയുടെ വീടിന് സമീപം നിര്‍ത്തിയ രണ്ടുപേര്‍, വീട്ടില്‍ നിന്നും നിലവിളി കേട്ടതിന് പിന്നാലെ മഹേന്ദറിന്‍റെ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ രവീന്ദറാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് മഹേന്ദറിനെ സംസ്കരിച്ച വനത്തിലെത്തി കത്തിക്കരിഞ്ഞ ശരീരം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പദ്മയെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. എസ്‌സി എസ്ടി ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: സപ്ലൈകോയില്‍ സാധനങ്ങള്‍ക്ക് വില കൂടും; സര്‍ക്കാര്‍ സബ്‌സിഡി കുറച്ചത് തിരിച്ചടി