ETV Bharat / bharat

മാര്‍ഗദര്‍ശിയുടെ 121മത് ശാഖയ്ക്ക് ഗച്ചിബൗളിയില്‍ തുടക്കമായി - MARGADARSI 121ST BRANCH

മാര്‍ഗദര്‍ശിയുടെ യാത്രയില്‍ മറ്റൊരു നാഴികകല്ല് കൂടി.

GACHIBOWLI  RAMOJI GROUP OF COMPANIES  CH KIRON  SAILAJA KIRON
Margadarsi Inaugurates Its 121st Branch at Gachibowli (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 20, 2024, 7:22 PM IST

ഹൈദരാബാദ്: ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിലാണ് മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്സ് എന്നും പ്രതിബദ്ധത പുലര്‍ത്തുന്നതെന്ന് റാമോജി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ സി എച്ച് കിരണ്‍. മാര്‍ഗദര്‍ശിയുടെ 121മത് ശാഖ ഗച്ചിബൗളിയിലെ സ്‌കൈ സിറ്റിയില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ഗദര്‍ശിയുടെ യാത്രയില്‍ മറ്റൊരു നാഴികകല്ല് കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ശാഖയിലെ ആദ്യ ഇടപാടുകാരായ ജമ്പാനി കല്‍പ്പന ദമ്പതിമാര്‍ക്ക് അദ്ദേഹം കമ്പനിയുടെ ആദ്യ പാസ് ബുക്ക് കൈമാറി. മാര്‍ഗദര്‍ശി എംഡി ശൈലജ കിരണ്‍, റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് ഡയറക്‌ടര്‍ ബൃഹതി, സബല മില്ലറ്റ് ഡയറക്‌ടര്‍ സഹരി, റാമോജി റാവുവിന്‍റെ കൊച്ചുമകന്‍ സുജയ്, ഇടിവി സിഇഒ ബാപിനീടു ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈനാടു തെലങ്കാന പത്രാധിപര്‍ ഡി എന്‍ പ്രസാദ്, ഈനാടു ആന്ധ്രാപ്രദേശ് പത്രാധിപര്‍ എം നാഗേശ്വര റാവു, മാര്‍ഗദര്‍ശി സിഇഒ സത്യനാരായണ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

GACHIBOWLI  RAMOJI GROUP OF COMPANIES  CH KIRON  SAILAJA KIRON
Margadarsi Inaugurates Its 121st Branch at Gachibowli (ETV Bharat)

വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിനും പ്രതിബദ്ധത

മാര്‍ഗദര്‍ശി എന്നും തങ്ങളുടെ ഇടപാടുകാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സി എച്ച് കിരണ്‍ പറഞ്ഞു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്നു. അറുപത് വര്‍ഷമായി തങ്ങള്‍ നേടിയെടുത്ത വിശ്വാസ്യത നിലനിര്‍ത്തുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ചിട്ടികള്‍ തങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളക്ക് കൊളുത്തി ശൈലജ കിരണ്‍ പുതിയ ശാഖയ്ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ നമ്പര്‍ വണ്‍ ചിട്ടി കമ്പനിയായി മാര്‍ഗദര്‍ശി നിലകൊള്ളുന്നതായി ശൈലജ കിരണ്‍ പറഞ്ഞു.

"ചെറു ചിട്ടികളിലൂടെ തുടങ്ങി ഇപ്പോള്‍ രണ്ടും മൂന്നും കോടി രൂപയുടെ വരെ ചിട്ടികള്‍ ഞങ്ങള്‍ നല്‍കുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത്. അത് കൊണ്ട് തന്നെ അവര്‍ ഞങ്ങളെ വിശ്വസിക്കുന്നു. വേഗത്തില്‍ തന്നെ പണം കൈമാറുന്നു. രണ്ടോ മൂന്നോ ആഴ്‌ച്ചകൊണ്ട് തന്നെ പണം ഇടപാടുകാരുടെ കൈകളില്‍ എത്തുന്നു" -ശൈലജ കിരണ്‍ വ്യക്തമാക്കി.

മാര്‍ഗദര്‍ശിയുടെ 121മത് ശാഖയ്ക്ക് ഗച്ചിബൗളിയില്‍ തുടക്കമായി (ETV Bharat)

121മത് ശാഖയിലൂടെ മാര്‍ഗദര്‍ശി തങ്ങളുടെ വിശ്വാസത്തിന്‍റെയും മികവിന്‍റെയും പാരമ്പര്യം വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുന്നു. ഒപ്പം ചിട്ടി വ്യവസായമേഖലയിലെ തങ്ങളുടെ അധീശത്വവും. ജനങ്ങളുടെ വിശ്വാസത്തിനാണ് കമ്പനി എന്നും മുന്‍തൂക്കം നല്‍കുന്നത്. അത് തന്നെയാണ് കമ്പനിയുടെ വിജയമന്ത്രവും. ഈ ഡിസംബറില്‍ തന്നെ മറ്റ് രണ്ട് ശാഖകള്‍ മാര്‍ഗദര്‍ശി ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂരിലും കര്‍ണാടകയിലെ കെന്‍ഗേരിയിലുമാണ് പുതിയ ശാഖകള്‍ തുറന്നത്.

Also Read: മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിന്‍റെ 120 -ാമത് ശാഖ തമിഴ്‌നാട്ടിലെ ഹൊസൂരില്‍; മാനേജിങ് ഡയറക്‌ടര്‍ ശൈലജ കിരണ്‍ ഉദ്ഘാടനം ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.