ഹൊസൂര്‍: ചിറ്റ് ഫണ്ട് രംഗത്ത് ഇന്ത്യയിലെ മുന്‍നിര കമ്പനിയായ മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് തങ്ങളുടെ 120 -ാമത് ശാഖയ്ക്ക് തുടക്കം കുറിച്ചു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയില്‍ ഹൊസൂരില്‍ ആണ് പുതിയ ശാഖ ഇന്ന് പ്രവര്‍ത്തനം തുടങ്ങിയത്. കമ്പനിയുടെ മാനേജിങ് ഡയറക്‌ടര്‍ ചെറുകുരി ശൈലജ കിരണ്‍ ആണ് ദീപം കൊളുത്തി പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഹൊസൂരിലെ ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള മാര്‍ഗമാണ് മാര്‍ഗദര്‍ശിയുടെ പുതിയ ശാഖയെന്നും ശൈലജ കിരണ്‍ പറഞ്ഞു. ഇത് അഭിമാന മുഹൂര്‍ത്തമാണ്. ജനങ്ങളുടെ വിശ്വാസമാണ് തങ്ങളുടെ കൈമുതലെന്നും ഉദ്ഘാടന വേളയില്‍ ശൈലജ കിരണ്‍ പറഞ്ഞു. നാടമുറിച്ചായിരുന്നു പുതിയ ശാഖയുടെ ഉദ്ഘാടനം തുടർന്ന് ഭദ്രദീപം കൊളുത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക പൂജകളും നടന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റാമോജി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ് മാര്‍ഗദര്‍ശി ചിറ്റ്സ്. 62 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് കമ്പനിക്ക്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി മാര്‍ഗദര്‍ശി വ്യാപിച്ച് കിടക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് കര്‍ണാടകയിലെ കെന്‍ഗേരിയില്‍ മാര്‍ഗദര്‍ശിയുടെ 119-ാമത് ശാഖയും ശൈലജ കിരണ്‍ ഉദ്ഘാടനം ചെയ്‌തിരുന്നു.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ഇടപാടുകാര്‍ തങ്ങള്‍ക്കുണ്ടെന്നും, സാധാരണക്കാര്‍ മാസം തോറും ചെറു തുകകള്‍ നിക്ഷേപിച്ച് വിദ്യാഭ്യാസം, വ്യവസായം, കൃഷി, കുടുംബത്തിന്‍റെ മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി പണം സമ്പാദിക്കുന്നുണ്ടെന്നും ശൈലജ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 800 വര്‍ഷം പഴക്കമുള്ള ഹൊസൂര്‍ നഗരം വന്‍കിട-ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. അശോക് ലെയ്‌ലാന്‍ഡ്, ടിവിഎസ്, നെരോലാക്, ടൈറ്റന്‍ തുടങ്ങി നിരവധി ഫാക്‌ടറികള്‍ ഇവിടെയുണ്ട്. ഇവിടുത്തെ തൊഴിലാളികള്‍ക്കെല്ലാം ഇതിന്‍റെ പ്രയോജനം ലഭ്യമാകുമെന്നും ശൈലജ കിരണ്‍ പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി നടത്തുന്നത്. ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിശ്വാസ്യത ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. 1962 മുതല്‍ കമ്പനി വിശ്വാസത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്നു. 9000 കോടിയിലേറെ രൂപയുടെ വരുമാനം കമ്പനിക്കുണ്ട്. അറുപത് ലക്ഷം ഇടപാടുകാരും കമ്പനിക്കുണ്ടെന്നും ശൈലജ കിരണ്‍ കൂട്ടിച്ചേർത്തു.
Also Read: മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിന്‍റെ 119 -ാമത് ശാഖ കെന്‍ഗേരിയില്‍; എംഡി ശൈലജ കിരണ്‍ ഉദ്ഘാടനം ചെയ്‌തു