ETV Bharat / bharat

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പുതിയ ശാഖകളുമായി മാര്‍ഗദര്‍ശി ചിറ്റ്സ്; ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു - MARGADARSI CHIT FUND NEW BRANCHES

തങ്ങളുടെ സാന്നിധ്യം കരുത്തുറ്റതാക്കി മാര്‍ഗദര്‍ശി ചിറ്റ്സ്. 119മത് ശാഖ കര്‍ണാടകയിലെ കെന്‍ഗേരിയിലും 120മത് ശാഖ തമിഴ്‌നാട്ടിലെ ഹുസൂറിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.

RAMOJI GROUP  MARGADARSI CHIT FUND KENGERI BRANCH  MARGADARSI CHIT FUND huzur BRANCH  RAMOJI GROUP chit funds
Sailaja Kiron, Managing Director of Margadarsi Chit Fund (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 10:20 PM IST

ഹൈദരാബാദ്: കര്‍ണാടകയിലെ സാന്നിധ്യം വ്യാപിപ്പിച്ച് മാര്‍ഗദര്‍ശി ചിറ്റ്സ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് കമ്പനിയുടെ 119മത് ശാഖ കര്‍ണാടകയിലെ കെന്‍ഗെരിയില്‍ പ്രവര്‍ത്തനം തുടങ്ങും. മാര്‍ഗദര്‍ശിയുടെ യാത്രയുടെ വളര്‍ച്ചയിലും വിശ്വാസ്യതയിലുമുള്ള മറ്റൊരു നാഴികകല്ല് കൂടിയാണിത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ധനകാര്യ സ്ഥാപനമാണ് മാര്‍ഗദര്‍ശി ചിറ്റ്സ്.

ഇതോടെ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി മാര്‍ഗദര്‍ശിയുടെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാകും. വ്യക്തികളെ ശാക്തീകരിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിലൂടെ കമ്പനി ഊന്നല്‍ നല്‍കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പുതിയ ശാഖകള്‍ തുടങ്ങുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പുത്തന്‍ ശാഖകളുടെ ഉദ്ഘാടനത്തെക്കുറിച്ച് പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കമ്പനിയുടെ മാനേജിങ് ഡയറക്‌ടര്‍ ശൈലജ കിരണ്‍ പറഞ്ഞു.

തങ്ങളുടെ ഏറ്റവും മികച്ച സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷിക്കാമെന്നും അവര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ആറ് പതിറ്റാണ്ടായി മാര്‍ഗദര്‍ശി ജനങ്ങളെ പിന്തുണയ്ക്കുന്നു. 1962ല്‍ ആരംഭിച്ച സ്ഥാപനം വിശ്വാസ്യതയുടെ വിളക്കുമരമായി നിലകൊള്ളുന്നു. നിലവില്‍ 9,396 കോടിരൂപയാണ് കമ്പനിയുടെ ആസ്‌തി. വിശ്വാസ്യത, സുതാര്യത തുടങ്ങിയ കമ്പനി ഉറപ്പ് നല്‍കുന്നു.

വിദ്യാഭ്യാസം മുതല്‍ വിവാഹം വരെയും ഭവനവാങ്ങല്‍ മുതല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വരെ കമ്പനി ഉറപ്പ് നല്‍കുന്നു. കെങ്കേരിയിലെ പുതിയ ശാഖ തങ്ങളുടെ വളര്‍ച്ചയുടെ മറ്റൊരു ചുവട് വയ്‌പാണ്.

1962ല്‍ ആരംഭിച്ച മാര്‍ഗദര്‍ശി ചിറ്റ്സിന് 60 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 119 ശാഖകളും. ഇടപാടുകാര്‍ക്ക് അവരുടെ പണം സുരക്ഷിത കരങ്ങളിലാണെന്ന് തങ്ങള്‍ ഉറപ്പ് നല്‍കുന്നു.

അതുപോലെ തന്നെ തമിഴ്‌നാട്ടിലും തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. ഹുസൂറില്‍ നാളെ വൈകിട്ട് അഞ്ചിന് 120മത് ശാഖ ഉദ്ഘാടനം ചെയ്യും. ഇതും അഭിമാന മുഹൂര്‍ത്തമാണെന്ന് ശൈലജ കിരണ്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് എന്നും തങ്ങളുടെ കരുത്തുള്ള മേഖലയാണ്. ഹുസൂറിലെ ജനതയ്ക്ക് വിശ്വസ്‌തതയുള്ള സേവനങ്ങള്‍ നല്‍കുകയാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തങ്ങള്‍ക്ക് സാധിക്കും.

മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിലെ സുപ്രധാന പ്രത്യേകതകള്‍

  • തുടക്കം : 1962
  • ഉപഭോക്താക്കള്‍: അറുപത് ലക്ഷത്തിലേറെ
  • മൊത്തം ആസ്‌തി: 9,396 കോടി.
  • ശാഖകള്‍: കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 119 ശാഖകള്‍.

Also Read; സാമ്പത്തിക സേവനങ്ങള്‍ക്ക് വഴികാട്ടാൻ മാർഗദർശി ചിറ്റ്; ജനങ്ങള്‍ക്കായി പുതിയ മൂന്ന് ശാഖകള്‍ കൂടി തുറന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.