ETV Bharat / bharat

അന്ന സെബാസ്റ്റ്യന്‍റെ മരണം; ഇവൈ കമ്പനിയോട് വിശദീകരണം തേടി മൻസൂഖ് മാണ്ഡവ്യ - Mansukh Mandaviya On Anna Death - MANSUKH MANDAVIYA ON ANNA DEATH

കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ കമ്പനിയോടും സംസ്ഥാന തൊഴിൽ വകുപ്പിനോടും റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കമ്പനിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി.

EY EMPLOYEE DEATH IN PUNE  CA ANNA SEBASTIAN DEATH  അന്ന സെബാസ്റ്റ്യന്‍റെ മരണം  MANSUKH MANDAVIYA ON ANNA DEATH
Minister Mansukh Mandaviya (ANI)
author img

By ANI

Published : Sep 23, 2024, 3:57 PM IST

ന്യൂഡൽഹി: ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ പ്രതികരിച്ച് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ. കമ്പനി, സംസ്ഥാന തൊഴിൽ വകുപ്പ് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം റിപ്പോർട്ട് തേടി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സംഭവത്തിൽ കമ്പനിയോടും സംസ്ഥാന തൊഴിൽ വകുപ്പിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. അവർ ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഭാഗത്താണ് തെറ്റെങ്കിൽ കർശന നടപടിയുണ്ടാകും' മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

അതേസമയം അന്വേഷണത്തിൽ വെളിപ്പെടുന്ന വസ്‌തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് മൻസൂഖ് മാണ്ഡവ്യ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഏത് തരം ജോലിയായാലും അത് മൂലം ഒരാൾ മരിക്കുന്നത് ഏറെ വേദനാജനകമായ കാര്യമാണ്. അന്നയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും (എൻഎച്ച്ആർസി) സ്വമേധയ നടപടിയെടുത്തിരുന്നു. മാത്രമല്ല വിഷയത്തിൽ വിശദമായ റിപ്പോർട്ട് നാലാഴ്‌ചയ്ക്കകം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയത്തിന് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യയും വിഷയത്തിൽ പ്രതികരണവുമായെത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി. 'അമിത ജോലി ഭാരത്തെ തുടർന്ന് ജൂലൈ 20നാണ് പൂനെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്‌തിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്‌റ്റ്യൻ മരണത്തിന് കീഴടങ്ങിയത്. ഇത് മാധ്യമ ശ്രദ്ധ ആകർഷിക്കുകയും അതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുക്കുകയും ചെയ്‌തിരുന്നു.

മരണത്തിന് നാല് മാസം മുമ്പാണ് അന്ന ഏണസ്‌റ്റ് ആൻഡ് യങ്ങ് എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്' എന്ന് മനുഷ്യാവകാശ കമ്മിഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്. അതേസമയം അമിത ജോലി ഭാരമാണ് തന്‍റെ മകളുടെയും ജീവൻ കവർന്നതെന്ന് അന്നയുടെ അമ്മ ഇവൈയുടെ ഇന്ത്യയിലെ ചെയർമാന് അയച്ച കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാൽ അന്നയുടെ അമ്മയുടെ വാദം കമ്പനി നിഷേധിക്കുകയും ചെയ്‌തു.

Also Read: അന്നയുടെ മരണം അമിത ജോലി സമ്മര്‍ദം മൂലം; അമ്മ അനിതയുടെ പരാതിയില്‍ കേന്ദ്ര അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.