തെലങ്കാന : മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിക്കേ അബദ്ധത്തില്‍ ഇലക്ട്രിക് ഹീറ്റര്‍ കക്ഷത്തില്‍വച്ച മധ്യവയസ്‌കന് ദാരുണാന്ത്യം. ഖമ്മം ഹനുമാൻ ക്ഷേത്രത്തിന് സമീപം ദോനെപ്പുടി മഹേഷ് ബാബു (40) ആണ് ഷോക്കേറ്റ് മരിച്ചത്. ഞായറാഴ്‌ച രാത്രിയോടെയാണ് ദാരുണ സംഭവം.
വളർത്തു നായയെ കുളിപ്പിക്കാൻ ചൂടുവെള്ളത്തിനായി ഹീറ്റർ ഓണാക്കിയതായിരുന്നു മഹേഷ് ബാബു. ഇതിനിടയിൽ ഫോൺ കോള്‍ വന്നപ്പോൾ ഹീറ്റർ വെള്ളത്തിലിടാതെ അബദ്ധത്തില്‍ കക്ഷത്തിൽ വച്ച് സ്വിച്ച് ഓൺ ചെയ്‌തു. ഇതോടെ വൈദ്യുതാഘാതമേറ്റു.
സമീപത്തുണ്ടായിരുന്ന ഒമ്പത് വയസുകാരി മകൾ ശബന്യ ഭയന്ന് നിലവിളിച്ച് ഓടി. പരിഭ്രാന്തയായ ഭാര്യ ദുർഗ ദേവി നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് മഹേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്‌ടമാർ അറിയിച്ചു.
Also Read : ഡിജെ വാഹനം വൈദ്യുതി ലൈനില്‍ തട്ടി; കൻവാർ യാത്രയ്ക്കിടെ ബിഹാറില്‍ പത്തോളം മരണം