ETV Bharat / bharat

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി - MAN KILL WIFE AND COMMITTED SUICIDE - MAN KILL WIFE AND COMMITTED SUICIDE

വിവാഹത്തിന് തൊട്ടുപിന്നാലെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും ഭർത്താവ് ഭാര്യയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

LATEST MALAYALAM NEWS  MURDER CASE IN KARNATAKA  കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി  NEWLYWED MAN KILLS WIFE
Newly wed Likhith Sree and Naveen (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 6:42 AM IST

Updated : Aug 9, 2024, 12:40 PM IST

ബെംഗളൂരു : കർണാടകയിലെ കോലാറിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധുവിനെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്‌തു. ചംബരസനഹള്ളി സ്വദേശിയായ നവീൻ, ആന്ധ്രാപ്രദേശ് സ്വദേശിയായ ലിഖിത്ശ്രീ എന്നിവരാണ് മരിച്ചത്.

ചംബരസനഹള്ളിയിൽ ബുധനാഴ്‌ച (ഓഗസ്‌റ്റ് 07) വൈകുന്നേരമാണ് സംഭവം. ബുധനാഴ്‌ച രാവിലെ വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം വീട്ടുകാർ വിവാഹത്തെ എതിർത്തുവെങ്കിലും പിന്നീട് നവീനും ലിഖിത്ശ്രീയും വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

വിവാഹത്തിന് തൊട്ടുപിന്നാലെ ദമ്പതികൾ തമ്മിൽ ചെറിയ പ്രശ്‌നത്തിൻ്റെ പേരിൽ വഴക്കുണ്ടായതായും നവീൻ ഭാര്യയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് വരൻ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വീട്ടുകാർ ഉടൻ തന്നെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നവീൻ വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 08) പുലർച്ചെ മരിച്ചു. സംഭവത്തിൽ ആൻഡേഴ്‌സൺപേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

Also Read: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി

Last Updated : Aug 9, 2024, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.