അമൃത്‌സർ : ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഗുർവീന്ദർ സിങ്ങാണ് അറസ്റ്റിലായത്. പഞ്ചാബിലെ അമൃത്‌സറിലെ ബുല്ലേനംഗലിൽ വെള്ളിയാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്.
23 കാരിയായ ഭാര്യ പിങ്കിയും ഗുർവീന്ദർ സിങ്ങും തമ്മിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തി കൊന്നു: ഒളിവിലായിരുന്ന പ്രതി പിടിയിൽ