ETV Bharat / bharat

വെള്ളത്തിൽ മുങ്ങി ബിഹാർ ; രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ - FLOODS IN BIHAR - FLOODS IN BIHAR

കനത്ത മഴയിൽ ബിഹാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ദുരന്തത്തെത്തുടർന്ന് വടക്കൻ ബിഹാറിൽ നിരവധി പാലങ്ങൾ തകർന്നുവെന്നും അനേകം വീടുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ വെള്ളപ്പൊക്കം  MALLIKARJUN KHARGE  ബിഹാർ പ്രളയം  KHARGE ASKS CENTRE FOR BIHAR FLOOD
Mallikarjun Kharge (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 10:05 PM IST

ന്യൂഡൽഹി : ബിഹാറിലെ വെള്ളപ്പൊക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ദുരന്തനിവാരണ വകുപ്പിന്‍റെ കണക്ക് പ്രകാരം പ്രളയക്കെടുതിയിൽ പെട്ടവരുടെ എണ്ണം 14.62 ലക്ഷമായി.

"ബിഹാറിലെ വെള്ളപ്പൊക്ക സാഹചര്യം ഭയാനകമായിക്കൊണ്ടിരിക്കുകയാണ്. 17 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തോളം ആളുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്ന നിരവധി മരണങ്ങളുടെ വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന്" ഖാർഗെ എക്‌സിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് വടക്കൻ ബിഹാറിൽ നിരവധി പാലങ്ങൾ തകർന്നുവെന്നും അനേകം വീടുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു,.

പ്രളയബാധിത പ്രദേശത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ഞങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ആവശ്യപ്പെടുന്നുവെന്നും, അതിനാൽ ഇരകൾക്ക് അടിയന്തര സഹായം ലഭിക്കുമെന്നും," ഖാർഗെ പറഞ്ഞു,"ഇന്ത്യൻ എയർഫോഴ്‌സ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾക്ക് അവർ നൽകുന്ന സഹായത്തിന് ഞങ്ങൾ പൂർണഹൃദയത്തോടെ നന്ദി പറയുന്നു. എന്നാൽ ഈ പ്രയാസകരമായ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഞങ്ങൾക്ക് ഇപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ പ്രളയബാധിതർക്കും മതിയായ നഷ്‌ടപരിഹാരം നൽകണം, കൃഷി നശിച്ച കർഷകർക്കും നഷ്‌ടപ്പെട്ടവർക്കും നഷ്‌ടപരിഹാരം നൽകണം അതിനായ സംസ്ഥാന സർക്കാരിനെ സഹായിക്കണമെന്നും ഖാർഗെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൃഷി നശിച്ച കർഷകർക്കും നഷ്‌ടപ്പെട്ടവർക്കും നഷ്‌ടപരിഹാരം നൽകണം പ്രളയബാധിതരെ സംരക്ഷിക്കാൻ മുഴുവൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ കണക്കനുസരിച്ച്, 17 പ്രളയബാധിത ജില്ലകളിൽ ഐഎഎഫ് ഹെലികോപ്റ്ററുകൾ വഴി ഭക്ഷണ പാക്കറ്റുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എയർ ഡ്രോപ്പ് ചെയ്യുന്നു. കിഴക്കും പടിഞ്ഞാറും ചമ്പാരൻ, അരാരിയ, കിഷൻഗഞ്ച്, ഗോപാൽഗഞ്ച്, ഷിയോഹർ, സിതാമർഹി, സുപൗൾ, മധേപുര, മുസാഫർപൂർ, പൂർണിയ, മധുബാനി, ദർഭംഗ, സരൺ, സഹർസ, കതിഹാർ, ഖഗാരിയ എന്നിവയാണ് ഈ ജില്ലകൾ.

ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എൻഡിആർഎഫിൻ്റെ 16 ടീമുകളും എസ്‌ഡിആർഎഫിൻ്റെ 17 ടീമുകളും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ 975 ബോട്ടുകളും സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

Also Read : കാഠ്‌മണ്ഡു താഴ്‌വരയെ വിറപ്പിച്ച് പ്രളയം; മരണ സംഖ്യ ഇരുന്നൂറിനടുത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നതായി അധികൃതര്‍ - NEPAL LANDSLIDE UPDATE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.