ഉന്നാവോ : ലഖ്‌നൗ ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.15 ഓടെയാണ് സംഭവം.
ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.