താനെ (മഹാരാഷ്‌ട്ര): നിയമസഭ വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ പോളിങ് പുരോഗമിക്കുന്നു. ഉച്ചയ്‌ക്ക് ഒരു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 32.8 ശതമാനം പോളിങ് രേഖപ്പെടുത്തി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാദിയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വികസനത്തിനും തൻ്റെ ഭരണകാലത്തെ പ്രവർത്തനങ്ങൾക്കും ജനങ്ങൾ വോട്ട് ചെയ്യുമെന്നതിനാൽ മഹായുതി സർക്കാരിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷിൻഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭരണകക്ഷിയായ ശിവസേനയുടെ തലവനും താനെയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന ഷിൻഡെ, മകൻ ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
#WATCH | Thane: Maharashtra CM Eknath Shinde along with his family show their inked fingers after casting vote for #MaharashtraElections2024 pic.twitter.com/G09rn5nhm2
— ANI (@ANI) November 20, 2024
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്നും അത് മഹാരാഷ്ട്രയെ ശോഭനമായ ഭാവിയിലേക്ക് കൊണ്ടുപോകുമെന്നും ഇന്ത്യയെ സാമ്പത്തിക വൻശക്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള വോട്ടർമാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ ഷിൻഡെ അഭ്യർഥിച്ചു.
വികസിത മഹാരാഷ്‌ട്ര കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ് ഉത്സവം. ഓരോ പൗരനും വോട്ട് ചെയ്യാനുള്ള കടമ നിറവേറ്റണം. എല്ലാവരോടും വോട്ട് രേഖപ്പെടുത്താനും നമ്മുടെ ജനാധിപത്യത്തെ അഭിവൃദ്ധിപ്പെടുത്താനും താൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ഇന്ന് ഉയർന്ന വോട്ടിങ് ശതമാനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ ഏകനാഥ് ഷിൻഡെയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ പ്രകാശ് സംഭാജി ഷിൻഡെ കഴിഞ്ഞ ദിവസം വോട്ടർമാരോട് അഭ്യർഥിച്ചിരുന്നു. 'മുഖ്യമന്ത്രി കോപ്രി-പച്ച്പഖാദിയിൽ നിന്നാണ് മത്സരിക്കുന്നത്. എല്ലാവരോടും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഏകനാഥ് ഷിൻഡെ മഹാരാഷ്‌ട്രയിൽ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. അതിനാൽ, സംസ്ഥാനത്തെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നു' എന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രകാശ് ഷിൻഡെ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടായിരുന്നു. ഇത്തവണയും മികച്ച മുന്നേറ്റം കാഴ്‌ചവയ്‌ക്കാൻ ശിവസേനയ്ക്കാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. മാത്രമല്ല ഒന്നര ലക്ഷം വോട്ടിൻ്റെയെങ്കിലും ലീഡ് അദ്ദേഹത്തിനുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഇത്തവണയും മഹായുതി തന്നെ വിജയക്കൊടി പാറിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ് താവ്‌ഡെക്കെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്: ബിജെപി നേതാവ് വിനോദ് താവ്‌ഡെ ഉൾപ്പെട്ട ‘വോട്ടിന് കോഴ’ എന്ന ആരോപണത്തില്‍ പ്രതികരിച്ച് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വിനോദിനെതിരെയുള്ള ആരോപണങ്ങൾ ഫഡ്‌നാവിസ് നിഷേധിച്ചു, 'വിനോദ് താവ്‌ഡെയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം പണം വിതരണം ചെയ്യുകയോ അദ്ദേഹത്തിൻ്റെ പക്കൽ നിന്ന് പണം കണ്ടെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന് താൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിനോദ് താവ്‌ഡെയ്‌ക്കെതിരെ വിവാദമുണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
#WATCH | Nagpur: On alleged 'cash for vote' controversy around BJP's Vinod Tawde and audio clips of NCP-SCP's Supriya Sule & Congress' Nana Patole, Maharashtra Deputy CM Devendra Fadnavis, says, " as far as vinod tawde is concerned, i made it clear yesterday too that neither did… pic.twitter.com/YjtQFCKazC
— ANI (@ANI) November 20, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, എൻസിപിയുടെ സുപ്രിയ സുലെയും കോൺഗ്രസിന്‍റെ നാനാ പടോലെയും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകേസിലെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്ന സംഭവത്തിലും ഫഡ്‌നാവിസ് പ്രതികരിച്ചു. സുപ്രിയ സുലെയ്ക്കും നാനാ പടോലെയ്ക്കുമെതിരെ ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല അവരുടെ ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നാണ് തനിക്ക് തോന്നുന്നത്. ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു.
സത്യം പുറത്തുവരേണ്ടത് അത്യാവശ്യമാണ്. അവർക്കെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്, ഇത് പൂർണമായി അന്വേഷിച്ച് ഒരു ന്യായമായ റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം, ഇതാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഡിയോ ക്ലിപ്പിലെ ശബ്‌ദം സുപ്രിയ സുലെയുടെ ശബ്‌ദത്തോട് സാമ്യമുള്ളതാണ്. ഇത് വ്യാജമാണെങ്കിൽ എഐ ഉപയോഗിച്ച് അത് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമായി താൻ കണക്കാക്കുന്നില്ല, ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്: ജനാധിപത്യത്തിൽ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് വോട്ട് ചെയ്യണമെന്ന് ഫഡ്‌നാവിസ് ജനങ്ങളോട് അഭ്യർഥിച്ചു. 'ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ് നടന്നുകൊണ്ടിരിക്കുന്നത്. എൻ്റെ കുടുംബത്തോടൊപ്പം ഞാനും വോട്ട് ചെയ്‌തു. എല്ലാവരോടും വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്, കാരണം വോട്ട് നമ്മുടെ അവകാശം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ജനാധിപത്യത്തിലുടെയാണ് നമ്മൾ ഒരു സർക്കാരിനെ തെരഞ്ഞെടുക്കുന്നത്. അതിനാൽ എല്ലാവരും ആ അവസരം പ്രയോജനപ്പെടുത്തണം' എന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസും ഭാര്യ അമൃതയും അമ്മ സരിതയും നാഗ്‌പൂരിലെ ഒരു ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
#WATCH | Nagpur: Maharashtra Deputy CM Devendra Fadnavis, says, " i appeal to everyone that the festival of democracy is going on and participation in democracy is very important. for those who have expectations from their government, it is even more important for them to come out… pic.twitter.com/Vhe8wu1mgL
— ANI (@ANI) November 20, 2024
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. 288 നിയമസഭാ മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ വോട്ട് ചെയ്യാൻ പൗരന്മാരോട് അഭ്യർഥിച്ചിരുന്നു. 'ഇന്ന്, മഹാരാഷ്‌ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തെ പൗരന്മാരെല്ലാം വോട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നു' എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
आज महाराष्ट्र विधानसभा चुनाव की सभी सीटों के लिए वोट डाले जाएंगे। राज्य के मतदाताओं से मेरा आग्रह है कि वे पूरे उत्साह के साथ इसका हिस्सा बनें और लोकतंत्र के उत्सव की रौनक बढ़ाएं। इस अवसर पर सभी युवा और महिला मतदाताओं से अपील है कि वे बढ़ चढ़कर वोट डालें।
— Narendra Modi (@narendramodi) November 20, 2024
മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലാണ് പ്രധാന മത്സരം. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ ബിജെപി, ശിവസേന, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) എന്നിവ ഉൾപ്പെടുന്നു. കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവ ഉൾപ്പെടുന്നതാണ് പ്രതിപക്ഷ പാർട്ടിയായ എംവിഎ.
2019ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു. 2014ൽ ബിജെപിക്ക് 122 സീറ്റും ശിവസേനയ്‌ക്ക് 63 സീറ്റും കോൺഗ്രസിന് 42 സീറ്റും ലഭിച്ചിരുന്നു.
Also Read: ബിറ്റ്‌കോയിൻ കുംഭകോണം; വോട്ടെടുപ്പിന് തൊട്ട് മുമ്പ് സുപ്രിയ സുലേക്കെതിരെ ആരോപണവുമായി ബിജെപി