ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കേവലഭൂരിപക്ഷം കടന്ന് മഹായുതി, ജാര്‍ഖണ്ഡില്‍ ഭരണമുറപ്പിച്ച് ജെഎംഎം - MAHAYUTI SURPASSES MAGIC NUMBER

മഹായുതിയുടെ മുന്നേറ്റത്തെ ചോദ്യം ചെയ്‌ത് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്.

MAHARASHTRA ASSEMBLY ELECTION  ASSEMBLY ELECTION 2024  MAHAVIKAS AGHADI ALLIANCE  MAHARASHTRA ELECTION RESULT
Maharashtra Chief Minister Eknath Shinde (centre) with State Deputy Chief Ministers Devendra Fadnavis (left) and Ajit Pawar during election rally in Mumbai on Nov 10, 2024 (ANI)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 11:28 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കേവലഭൂരിപക്ഷം കടന്ന് മഹായുതി. 288 അംഗ നിയമസഭയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാന്ത്രിക സഖ്യയായ 145 കടന്ന് 172 സീറ്റുകളില്‍ മഹായുതി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 47 സീറ്റുകളിലാണ് മഹാവികാസ് അഘാടി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്.

ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന 53 സീറ്റുകളില്‍ മുന്നേറുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍സിപി 33 സീറ്റുകളില്‍ മുന്നേറുമ്പോള്‍ നൂറിലേറെ സീറ്റുകളിലാണ് സംസ്ഥാനത്ത് ബിജെപി തേരോട്ടം നടത്തുന്നത്. രാഷ്‌ട്രീയ യുവ സ്വാഭിമാന്‍ പാര്‍ട്ടിയ്ക്ക് (ആര്‍വൈഎസ്‌ഡബ്ല്യുപി) ഒരു സീറ്റുമുണ്ട്.

അതേസമയം ഇത് ജനങ്ങളുടെ തീരുമാനമല്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയാമെന്നും ആരോപിച്ച് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. മുഴുവന്‍ സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് വിജയത്തിനായി മഹായുതി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, മഹാവികാസ് അഘാടി സഖ്യത്തിലെ ശരദ് പവാര്‍ വിഭാഗം എന്‍സിപി 12 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. കോണ്‍ഗ്രസ് പതിനേഴ് സീറ്റിലും യുബിടി സേന പതിനെട്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. അഘാടി സഖ്യത്തിന്‍റെ ഭാഗമായ സമാജ് വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ ലീഡുണ്ട്.

ജാര്‍ഖണ്ഡില്‍ മഹാഗട്ബന്ധന്‍ പകുതിയിലേറെ സീറ്റുകളില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ജെഎംഎം 24, കോണ്‍ഗ്രസ് 11, ആര്‍ജെഡി 6, സിപിഐ(എംഎല്‍) 2 എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം, എന്‍ഡിഎ 26 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 24, എജെഎസ്‌യുപി1, ജെഡിയു 1 എന്നിങ്ങനെയാണ് ജെഡിയുവിലെ കക്ഷി നില.

Also Read: പാലക്കാട് 'താമര' വിരിയുന്ന ചിത്രവുമായി സി കൃഷ്‌ണകുമാര്‍; വയനാട്ടില്‍ എൻഡിഎ വിജയിക്കുമെന്ന് നവ്യ ഹരിദാസ്, ജയം ഉറപ്പെന്ന് യുഡിഎഫും എല്‍ഡിഎഫും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.