വിജയവാഡ : മഹാ കുംഭമേളയോട് അനുബന്ധിച്ച് വിജയവാഡ വഴി പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് വിജയവാഡ റെയിൽവേ അറിയിച്ചു.
തിരുപ്പതി-ബനാറസ് സ്പെഷ്യൽ ട്രെയിൻ (07107)
തിരുപ്പതി ടെര്‍മിനല്‍സില്‍ നിന്നും ബനാറസ് ടെര്‍മിനല്‍സിലേക്കുളള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്.
തീയതി: ജനുവരി 18, ഫെബ്രുവരി 8, 15, 22 സര്‍വീസ് നടത്തും.
പുറപ്പെടല്‍: ശനിയാഴ്‌ചകളില്‍ തിരുപ്പതിയിൽ നിന്ന് രാത്രി 8:55 ന് പുറപ്പെടുന്ന ട്രെയിന്‍ രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്‌ചകളില്‍ 3:45ന് ബനാറസിലെത്തും.
ബനാറസ്-തിരുപ്പതി സ്പെഷ്യൽ ട്രെയിൻ (07108)
ബനാറസ് ടെര്‍മിനല്‍സില്‍ നിന്നും തിരുപ്പതി ടെര്‍മിനല്‍സിലേക്കുളള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്.
തീയതി: ജനുവരി 20, ഫെബ്രുവരി 10, 17, 24 സര്‍വീസ് നടത്തും.
പുറപ്പെടല്‍: തിങ്കളാഴ്‌ചകളില്‍ വൈകുന്നേരം 5:30 ന് ബനാറസിൽ നിന്ന് പുറപ്പെടും.
സ്‌റ്റോപ്പുകള്‍: ഗുഡൂർ, നെല്ലൂർ, ഓങ്ങല്ലൂർ, ചീരാല, തെനാലി, വിജയവാഡ, ഏലൂർ, താഡപള്ളിഗുഡെം, നിടദവോലു, രാജമഹേന്ദ്രവാരം, സമർലക്കോട്ട, അന്നവാരം, യലമഞ്ചിലി, ആനക്കാപ്പള്ളി, ദുവ്വാഡ, പെൻഡുർത്തി, കോതവലസ, വിജയനഗരംപടി, രാവനഗരയപുരം, പർവടവലസ, മുനിഗുഡ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ട്രെയിനുകൾ സ്റ്റോപ്പുണ്ടാകും.
നർസാപൂർ-ബനാറസ് സ്പെഷ്യൽ ട്രെയിൻ (07109)
തീയതി: ജനുവരി 26, ഫെബ്രുവരി 2 സര്‍വീസ് നടത്തും.
പുറപ്പെടല്‍: നർസാപൂര്‍ ടെര്‍മിനല്‍സില്‍ നിന്നും രാവിലെ 6:00 മണിക്ക് പുറപ്പെടുന്ന ട്രെയില്‍ അടുത്ത ദിവസം 3:45 ന് ബനാറസിൽ എത്തിച്ചേരും.
ബനാറസ്-നർസാപൂർ സ്പെഷ്യൽ ട്രെയിൻ (07110)
തീയതി: ജനുവരി 27, ഫെബ്രുവരി 3 സര്‍വീസ് നടത്തും.
പുറപ്പെടല്‍: ബനാറസ് ടെര്‍മിനല്‍സില്‍ നിന്ന് വൈകുന്നേരം 5:30 ന് ട്രെയിന്‍ പുറപ്പെടും.