ETV Bharat / bharat

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക, കമ്പി ചൂടാക്കി മുഖത്ത് പേരുമെഴുതി അക്രമിയുടെ കൊടുംക്രൂരത - Heated Iron Wrote Name On Cheek - HEATED IRON WROTE NAME ON CHEEK

ലഖിംപൂര്‍ഖേരിയില്‍ യുവാവ് പെണ്‍കുട്ടിയുടെ കവിളില്‍ സ്വന്തം പേര് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് എഴുതി. ക്രൂരത പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന്

LAKHIMPUR KHERI NEWS  NAME WRITTEN ON GIRLFRIEND CHEEK  GIRL REJECTED MARRIAGE PROPOSAL  ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പേരെഴുതി
After rejecting marriage proposal crazy lover wrote his name on girlfriend cheek with hot iron in Lakhimpur Kheri
author img

By ETV Bharat Kerala Team

Published : Apr 27, 2024, 7:53 PM IST

ലഖിംപൂര്‍ഖേരി : വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ കവിളില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് സ്വന്തം പേരെഴുതി യുവാവിന്‍റെ ക്രൂരത. ജീവിതത്തില്‍ ഒരുകാലത്തും തന്‍റെ പേര് മറക്കാതിരിക്കാനാണ് ഇതെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം.

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ആരെയും അവള്‍ വിവാഹം ചെയ്യാന്‍ താന്‍ അനുവദിക്കില്ലെന്നും യുവാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതി കിട്ടിയ ഉടന്‍ തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. യുവാവിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം ; ആലപ്പുഴയില്‍ 5 പേര്‍ക്ക് വെട്ടേറ്റു

ധൗറഹാരാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വേദനകൊണ്ട് നിലവിളിച്ചിട്ടും ആരും തന്നെ രക്ഷിക്കാനെത്തിയില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. യുവാവിന്‍റെ കുടുംബവും അയാള്‍ക്ക് ഒത്താശ നല്‍കുന്നുണ്ടെന്ന് പെണ്‍കുട്ടി ആരോപിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.