ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : പോളിങ്ങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ? - Mobile Phones In Polling Booth - MOBILE PHONES IN POLLING BOOTH

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമടക്കം 88 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ നാളെ പോളിങ്ങ് ബൂത്തിലെത്തുന്നത്.

LOK SABHA ELECTION 2024  POLLING INSTRUCTIONS  KERALA LOK SABHA ELECTION  വോട്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
MOBILE PHONES IN POLLING BOOTH
author img

By ETV Bharat Kerala Team

Published : Apr 25, 2024, 1:30 PM IST

Updated : Apr 25, 2024, 2:03 PM IST

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങ് നാളെയാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 88 പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ ജനവിധിയെഴുതും. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടര്‍മാരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്.

രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മിക്കയിടങ്ങളിലും പോളിങ്ങിനായുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തില്‍ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെയോടെ തന്നെ ആരംഭിച്ചിട്ടുണ്ട്.

2.77 കോടി വോട്ടര്‍മാരാകും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ കന്നി വോട്ടര്‍മാരും ഏറെയാണ്. ആദ്യമായി പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നത് കൊണ്ടുതന്നെ ഇവര്‍ക്ക് നിരവധി സംശയങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

അതില്‍ വോട്ടര്‍മാരുടെ ഏറ്റവും പ്രധാനപ്പെട്ട സംശയങ്ങളില്‍ ഒന്നായിരിക്കും പോളിങ്ങ് ബൂത്തിനുള്ളിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗം. കന്നി വോട്ടര്‍മാര്‍ മാത്രമായിരിക്കില്ല, പഴയ വോട്ടര്‍മാരും ഇക്കാര്യത്തില്‍ വലിയ ബോധവാന്മാരായിരിക്കണമെന്നില്ല. ആ വിഷയത്തെ കുറിച്ച് വിശദമായി പരിശോധിക്കാം...

പോളിങ്ങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമോ ? : വോട്ട് രേഖപ്പെടുത്താൻ എത്തുന്ന വോട്ടര്‍മാര്‍ക്ക് പോളിങ്ങ് ബൂത്തിനുള്ളിലേക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങളായ മൊബൈല്‍ ഫോണ്‍, സ്‌മാര്‍ട്ട്‌ വാച്ച് എന്നിവ പ്രവേശിപ്പിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്തവും സത്യസന്ധവുമായി പൂര്‍ത്തിയാക്കുന്നതിനായാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. പോളിങ്ങ് ബൂത്തിനുള്ളില്‍ ബാഹ്യ ഇടപെടലുകള്‍ ഒന്നുമില്ലാതെ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുക എന്നതാണ് ഇതിലൂടെ തെരഞ്ഞെടുപ്പ് അധികാരികള്‍ ശ്രമിക്കുന്നത്.

വോട്ടര്‍മാര്‍ക്ക് സാധിക്കില്ലെങ്കിലും പ്രിസൈഡിങ്ങ് ഓഫിസര്‍മാര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പോളിങ്ങ് ബൂത്തിനുള്ളില്‍ പ്രവേശിപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ വ്യക്തമാക്കുന്നത്. ബൂത്തിനുള്ളില്‍ ഫോണുകള്‍ സൈലന്‍റ് മോഡില്‍ ഇവര്‍ ഉപയോഗിക്കണം എന്നുമാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

Also Read : വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതെങ്ങനെ എന്ന് നോക്കാം... - Voters List Check

Last Updated : Apr 25, 2024, 2:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.