ഹൈദരാബാദ്: തന്‍റെ 110-ാം മന്‍ കി ബാത്തില്‍ രാജ്യത്തെ സ്‌ത്രീ ശക്തിയിലും വന്യജീവി സംരക്ഷണത്തിലുമുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇനി കുറച്ചു കാലത്തേക്ക് മന്‍ കി ബാത്ത് ഉണ്ടാകില്ലെന്നും മോദി അറിയിച്ചു. ആദ്യമായി വോട്ടു ചെയ്യാന്‍ പോകുന്നവരോട് ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടാനും പ്രധാന മന്ത്രി അഭ്യര്‍ത്ഥിച്ചു.
കാർഷിക മേഖലയിൽ നമോ ഡ്രോണുകളുണ്ടാക്കിയ വിജയത്തെ പറ്റി മോദി മന്‍ കി ബാത്തില്‍ പറഞ്ഞു. കൂടുതൽ ഡ്രോൺ ദീദിമാര്‍ മത്സര രംഗത്തേക്ക് പ്രവേശിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഡ്രോൺ ദീദി സുനിതാ ദേവിയുമായി മോദി സംസാരിക്കുകയും സാങ്കേതിക വിദ്യയോടൊപ്പമുള്ള അവളുടെ അനുഭവം പങ്കുവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ശുചിത്വത്തിലും ജലസംരക്ഷണത്തിലും സ്‌ത്രീകള്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
'ജൽ ജീവൻ മിഷന്‍റെ വിജയം സ്‌ത്രീകള്‍ നേതൃത്വം നൽകുന്ന ജല കമ്മിറ്റികളാണ്. സ്‌ത്രീകൾ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയും ഇന്നില്ല. കൃഷിയിൽ രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നതിലും അവർ മികച്ച പങ്കാണ് വഹിക്കുന്നത്'- മോദി പറഞ്ഞു.
വിവിധ മേഖലകളില്‍ നേതൃ സ്ഥാനം അലങ്കരിക്കുന്ന സ്‌ത്രീകളുടെ പ്രയത്‌നങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള മൈക്രോബയോളജിസ്റ്റ് കല്യാണി പ്രഫുല്ല പാട്ടീലുമായി പ്രധാനമന്ത്രി സംവദിച്ചു. രാസവസ്‌തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെയും മോദി അഭിനന്ദിച്ചു. 'ഞാൻ തനിച്ചല്ല, എന്‍റെ കൂടെ ആയിരക്കണക്കിന് സ്‌ത്രീകളുണ്ട്. എന്‍റെ ജീവിതം അർത്ഥ പൂർണ്ണമാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി.' കല്യാണി പ്രഫുൽ പാട്ടീൽ പറഞ്ഞു.
വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പറ്റിയും മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു. മനുഷ്യരുടെയും വന്യ മൃഗങ്ങളുടെയും പരസ്പര സഹവർത്തിത്വത്തിന് ഡിജിറ്റൽ ഗാഡ്‌ജെറ്റുകള്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കടുവകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും അതേസമയം കടുവകളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ഫലപ്രദമാണെന്നും മോദി പറഞ്ഞു. ചന്ദ്രപുര ഗ്രാമത്തിൽ കടുവകളെ തടയാൻ അതിർത്തികളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മാർച്ച് 3 ലോക വന്യജീവി ദിനമായി ആഘോഷിക്കുന്നതിനെ കുറിച്ച് സംസാരിക്കവെ, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്ക് മുൻഗണന നൽകുമെന്നും അവ പ്രോത്സാഹിപ്പിക്കുന്നതിന് തന്‍റെ സര്‍ക്കാര്‍ സജ്ജമാണെന്നും മോദി അറിയിച്ചു. തങ്ങളുടെ അവകാശം വിനിയോഗിക്കാൻ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.