ETV Bharat / bharat

ലഹൗൾ-സ്‌പിതിയിൽ ഭീഷണിയായി ഭൂമിയിലെ വിള്ളലുകൾ; ആശങ്കയിൽ ജനം - Land Subsidence in Lahaul Spiti

author img

By ETV Bharat Kerala Team

Published : Jul 8, 2024, 12:08 PM IST

ഭൂമിയിലെ വിള്ളലുകളുടെ എണ്ണം വർധിക്കുന്നത് കാരണം വിളകൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സ്‌പ്രിങ്കിൾ പൈപ്പുകൾ നൽകണമെന്ന് നാട്ടുകാർ.

LAND SUBSIDENCE  JOSHIMATH LIKE CRISIS INLINDUR  HIMACHAL LAHAUL SPITI RESIDENTS  ഭീഷണിയായി ഭൂമിയിലെ വിള്ളലുകൾ
Cracks on fields in Lahaul Spiti's Lindur Village (Etv Bharat)

ഹിമാചൽ പ്രദേശ് : ഹിമാചൽ പ്രദേശിലെ ലഹൗൾ-സ്‌പിതിയിൽ ഭീഷണിയായി ഭൂമിയിലെ വിള്ളലുകൾ. ഉത്തരാഖണ്ഡിലെ ജോഷിമത് ആവർത്തിക്കും വിധമാണ് നിലവിൽ ഇവിടുത്തെ സ്ഥിതി. സുന്ദരമായ ഹിമാലയൻ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം വ്യാപകമായ വിള്ളലുകൾ മൂലം ഭൂമി താഴ്‌ന്നു പോകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥിതി കൂടുതൽ വഷളാകുന്നുവെന്ന് മാത്രമല്ല പ്രാദേശിക കാർഷിക പ്രവർത്തനങ്ങളെ വലിയ തോതിൽ തടസപ്പെടുത്തുകയും ചെയ്യുന്നു. ഭൂമിയിലെ വിള്ളലുകളുടെ എണ്ണം വർധിക്കുന്നത് കാരണം ജലലഭ്യത കുറയുകയും കാർഷിക വിളകൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഇത് ഇവിടുത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. അതിനാൽ തന്നെ വിളകൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സർക്കാർ സ്‌പ്രിങ്കിൾ പൈപ്പുകൾ നൽകണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

ഈ വർഷം ഭൂമിയിൽ കൂടുതൽ വിള്ളലുകൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു. നിരവധി വിള്ളലുകളാണ് ലിൻഡൂർ ഗ്രാമത്തിൽ രൂപപ്പെട്ടിട്ടുള്ളത്. തങ്ങൾക്ക് സ്‌പ്രിങ്കിൾ പൈപ്പുകൾ നൽകണമെന്നത് ഭരണകൂടത്തോടുള്ള അഭ്യർഥനയാണ്. തങ്ങളുടെ വിളകൾ വെയിലേറ്റ് നശിക്കുന്നതെ സംരക്ഷിക്കുന്നതിനായി അധികാരികളോട് അഭ്യർഥിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂവെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജോഷിമത്തിൽ സംഭവിച്ചതിനു സമാനമായ ദുരന്തമാണ് ഇവിടെയും ഉണ്ടാകാൻ പോകുന്നത്. പ്രദേശത്ത് അനിയന്ത്രിതമായ നഗരവത്‌കരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് ഗണ്യമായ ഭൂമി തകർച്ചയിലേക്ക് നയിക്കുന്നത്. എന്നാൽ അത് ആവർത്തിക്കാതിരിക്കാനായി പരിസ്ഥിതി വിദഗ്‌ധരുടെ ഭാഗത്തു നിന്നും കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ ആവശ്യമായിട്ടുണ്ട്.

ചാർധാം റെയിൽവേ പോലുള്ള പദ്ധതികൾ ജോഷിമത്തിലെ സ്ഥിതി വഷളാകാൻ കാരണമായിട്ടുണ്ട്. ഇത് പ്രദേശത്തെ ഭൗമശാസ്ത്രപരമായ കേടുപാടുകൾ വർധിപ്പിക്കാനും മണ്ണിടിച്ചിൽ പോലുള്ള മറ്റ് പ്രകൃതി ദുരന്തങ്ങളുടെ അപകടസാധ്യത വർധിക്കാനും വഴിയൊരുക്കുന്നതായി പരിസ്ഥിതി വിദഗ്‌ധരും ആക്‌ടിവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. ലിൻഡൂർ ഗ്രാമത്തിലെ ജനങ്ങളുടെ ദുരവസ്ഥ, ഭൂമി തകർച്ചയുടെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളമുള്ള ദുർബല പ്രദേശങ്ങളുടെ പ്രതിരോധശേഷി ഉറപ്പാക്കുന്നതിനുമുള്ള സജീവമായ നടപടികളുടെ അടിയന്തര ആവശ്യകതയെ അടിവരയിടുന്നു.

Also Read: കാസർകോട് മൂത്താടി കോളനിയിൽ ഭൂമിയിൽ വിള്ളൽ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.